ഏറെ വ്യത്യസ്തവും വളരെ രുചികരവുമായ ഒരു വിഭവമാണ് കിളിക്കൂട്. വളരെ ചുരുങ്ങിയ സമയം കൊണ്ട് വളരെ രുചികരമായ ഇവ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.
ചേരുവകൾ:
1. ഉരുളക്കിഴങ്ങ് - 2 എണ്ണം
2. സവാള - 1 എണ്ണം വലുത്
3. ചിക്കൻ വേവിച്ചുടച്ചത് - 250 ഗ്രാം
4. പച്ചമുളക് - 2 എണ്ണം
5. വെളുത്തുള്ളി - 5 അല്ലി
6. ഇഞ്ചി - 1 ചെറിയ കഷ്ണം
7. കറിവേപ്പില, മല്ലിയില - ആവശ്യത്തിന്
8. ഉപ്പ് - ആവശ്യത്തിന്
9. ഗരംമസാല -അര ടീസ്പൂൺ
10. മഞ്ഞൾപ്പൊടി - കാൽ ടീസ്പൂൺ
11. മുളകുപൊടി - 1 ടീസ്പൂൺ
12. സേമിയ - 1 കപ്പ്
13. വെളിച്ചെണ്ണ - 2 ടേബിൾസ്പൂൺ + ഒന്നരക്കപ്പ്
14. കോഴിമുട്ട - 1 എണ്ണം
തയ്യാറാക്കുന്ന വിധം:
ഒരു ഫ്രൈ പാനിൽ വെളിച്ചെണ്ണയൊഴിച്ച് പച്ചമുളക്, വെളുത്തുള്ളി, ഇഞ്ചി, കറിവേപ്പില എന്നിവ ചേർത്ത് നന്നായി വഴറ്റുക. അതിലേക്ക് ചെറുതായി മുറിച്ച സവാളയും ഉപ്പും ചേർത്ത് സവാള വാടിവരുന്നതു വരെ നന്നായി വഴറ്റിയെടുക്കുക.ശേഷം മഞ്ഞൾപ്പൊടിയും മുളകുപൊടിയും ഗരം മസാലയും ചേർത്ത് ചെറുതീയിൽ വീണ്ടും വഴറ്റിയെടുക്കുക. ഇതിലേക്ക് വേവിച്ചുടച്ച ചിക്കനും ഉരുളക്കിഴങ്ങും ചേർത്ത് മിക്സ് ചെയ്യുക.അടുപ്പിൽനിന്ന് മാറ്റി ചൂടാറാൻ വയ്ക്കുക.ഒരു പാത്രത്തിൽ കോഴിമുട്ടയും ഉപ്പും ബീറ്റ് ചെയ്ത് വെയ്ക്കുക .ഉരുളക്കിഴങ്ങ് ചിക്കൻ മസാലയിൽനിന്ന് കുറച്ചെടുത്ത് പരത്തി നടുവിൽ ഒരു കുഴിപോലെയാക്കി കോഴിമുട്ടയിലും സേമിയയിലും മുക്കി ഫ്രൈ ചെയ്യുക.