ബീഫ് സ്റ്റു തയ്യാറാക്കാം

Malayalilife
ബീഫ് സ്റ്റു തയ്യാറാക്കാം

വർക്കും പ്രിയപെട്ട ഒരു വിഭവമാണ് ബീഫ്. വളരെ അധികം വ്യത്യസ്ത രീതിയിൽ ബീഫ് കൊണ്ട് എങ്ങനെ സ്റ്റു തയ്യാറാക്കാം എന്ന് നോക്കാം 

ചേരുവകള്‍
ബീഫ് -1 കിലോ
ജിഞ്ചര്‍ ഗാര്‍ലിക് പേസ്റ്റ് -2 ടീസ്പൂണ്‍
സബോള -4 എണ്ണം
പൊട്ടറ്റോ -2 എണ്ണം
ക്യാരറ്റ് -2 എണ്ണം
ഗ്രീന്‍ പീസ് -100 ഗ്രാം
ബീന്‍സ് -100 ഗ്രാം
കറിവേപ്പില -2 തണ്ട്
ക്യാഷുനട്ട് -50 ഗ്രാം (തേങ്ങാപ്പാലില്‍ കുതിര്‍ത്തു അരക്കാന്‍)
ക്യാഷുനട്ട്, കിസ്മിസ് -10-12 എണ്ണം വീതം നെയ്യില്‍ വറുത്തത്
ഏലക്ക -5 എണ്ണം
ഗ്രാമ്പൂ –5 എണ്ണം
പട്ട -ഒരു ചെറിയ കഷണം
തക്കോലം -2 എണ്ണം
വഴനയില -2 -3 എണ്ണം
കുരുമുളകുപൊടി -2 ടീസ്പൂണ്‍
തേങ്ങാപ്പാല്‍ (ഒന്നാം പാല്‍ )
തേങ്ങാപ്പാല്‍ (രണ്ടാം പാല്‍ )
ഓയില്‍ -ആവശ്യത്തിന്
ഉപ്പ് -ആവശ്യത്തിന്
നെയ്യ് -2 ടീസ്പൂണ്‍

പാചകം ചെയ്യുന്ന വിധം

ബീഫ് കഴുകി മീഡിയം തരത്തില്‍ കട്ട് ചെയ്‌തെടുത്തു ആവശ്യത്തിന് ഉപ്പും കുരുമുളകുപൊടിയും കൂട്ടി മിക്‌സ് ചെയ്തത് ഒരു മുക്കാല്‍ വേവില്‍ ആക്കി വെക്കുക. ക്യാരറ്റ്, ബീന്‍സ്, ഗ്രീന്‍പീസ് എന്നിവ ആവിയില്‍ വേവിച്ചെടുക്കുക കളര്‍ പോകാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. ക്യാഷുനട്ട്, കിസ്മിസ് എന്നിവ നെയ്യില്‍ വറുത്തെടുത്തു വെക്കുക. ഏലക്ക, വഴനയില ഗ്രാമ്പു തക്കോലം പട്ട എന്നിവ കൈകൊണ്ട് ചെറുതായി പൊടിച്ചെടുത്തു ഒരു ഒരു പാനില്‍ ഓയില്‍ ചൂടാക്കി ചെറുതായി വറക്കുക. 

ജിഞ്ചര്‍ ഗാര്‍ലിക് പേസ്റ്റ്, സബോള, പച്ചമുളക്, കറിവേപ്പില എന്നിവ ചേര്‍ത്തിളക്കി വഴറ്റുക. സബോള ബ്രൗണ്‍ ആവരുത്. ഇതിലേയ്ക്ക് ക്യുബ്‌സ് ആയി മുറിച്ചു വെച്ചിരിക്കുന്ന പൊട്ടറ്റോ രണ്ടാംപാല്‍ എന്നിവ ചേര്‍ത്ത് ചെറു തീയില്‍ കൂക്ക് ചെയ്യുക, പകുതി വേവാവുമ്പോള്‍ ആവിയില്‍ വേവിച്ചു വെച്ചിരിക്കുന്ന പച്ചക്കറികളും ചേര്‍ത്ത് മുക്കാല്‍ വേവ് ആക്കുക. ഇതിലേക്ക് കുക്ക് ചെയ്തു വെച്ചിരിക്കുന്ന ബീഫ് ചേര്‍ത്ത് മുഴുവനായും കുക്ക് ചെയ്തെടുക്കുക. ഒന്നാം പാലില്‍ ക്യാഷുനട്ട് കുതിര്‍ത്തു അരച്ചെടുത്തു ചേര്‍ക്കുക. ഗ്രേവി കുറുകി വരുമ്പോള്‍ വറത്തു വെച്ചിരിക്കുന്ന ക്യാഷുനട്ട്, കിസ്മിസ് ചേര്‍ത്ത് ചൂടോടെ വിളമ്പുക.

Read more topics: # tasty beef stew,# recipe
tasty beef stew recipe

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES