കേരളത്തിലെ ഭക്ഷണത്തിന് ലോകത്തെവിടേയും സ്വീകാര്യതയാണ് ലഭിക്കുന്നവയാണ്. സീഫുഡ് മുതല്‍ നാടന്‍ സദ്യ അടക്കമുള്ള രുചിക്കൂട്ടുകള്‍ തന്നെയായിരുന്നു അവയില്‍ ശ്രദ്ധേയം. കോരളത്തിലേക്ക് ഏകദിനത്തിനായി ഇന്ത്യന്‍ ടീം അംഗങ്ങള്‍ എത്തിയപ്പോള്‍ മുന്‍നായകന്‍ ധോണിയുടെ ആഹാരരീതിയാണ് ഏവരും നോക്കിയത്. സീഫുഡുകളോടും പച്ചക്കറിളോടും താല്‍പര്യമില്ലാത്ത താരം പിന്തുണമായും ചിക്കന്‍ വിഭവങ്ങളായിരുന്നു കഴിച്ചിരുന്നത്. എന്നാല്‍ ധോണിയില്‍ നിന്ന് വ്യത്യസ്തനാണ് ശിഖര്‍ ധവാന്‍. സീഫുഡ് വിഭവങ്ങള്‍ തന്നെയായിരുന്നു താരം ആവശ്യപ്പെട്ടിരുന്നതും.
ലോകം ഉറ്റു നോക്കിയ ഇന്ത്യ വിന്‍ഡീ്സ് ഏകദിന പരമ്പരക്കായി കോവളത്തെ റാവീസ് റെസ്റ്റുറന്റായിരുന്നു ബി..സി.സി ഐ തിര്ഞ്ഞെടുത്തത്. ടീം അംഗങ്ങളുടെ ഇഷ്ടാനുസരണം ക്രമീകരിച്ചാണ് ഭക്ഷണവിഭവങ്ങളും ഒരുക്കിയിരുന്നതും. ടീം നായകന്‍ വിരാട് കോഹ്ലി പൂര്‍ണമായും പച്ചക്കറി വിഭവങ്ങള്‍ ആവശ്യപ്പെട്ടപ്പോള്‍ ധോണി ആവശ്യപ്പെട്ടത് ചിക്കന്‍ വിഭവങ്ങളായിരുന്നു. നോര്‍ത്ത് ഇന്ത്യന്‍ വിഭവങ്ങളും ചിക്കനുമാണ് ആവശ്യപ്പെട്ടത് ഇതനുസരിച്ച് തന്നെ അദ്ദേഹത്തിന് ഭക്ഷണവും എത്തിച്ചിരുന്നത്.
നാടന്‍ കോഴിക്കറിയായിരുന്നു കഴി കഴിഞ്ഞ് രണ്ടാം ദിവസം താരം ആവശ്യപ്പെട്ടത് . ഇതനുസരിച്ച് തന്നെ താരത്തിനായി സ്പെഷ്യല്‍ വിഭവങ്ങള്‍ തയ്യാറാക്കി നല്‍കുകയായിരുന്നു.ശീഖര്‍ ധവാന്‍ ആവശ്യപ്പെട്ടത് കരിമീന്‍ വിഭവങ്ങളാണ്. വിവിധ തരം കരി മീന്‍ വിഭവങ്ങളും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. രവി ശാസ്ത്രിക്ക് ഇഷ്ടം ഞണ്ടും കൊഞ്ചും മീനും അടങ്ങിയ വിഭവങ്ങളായിരുന്നു. അദ്ദേഹം ഇങ്ങോട്ട ആവശ്യപ്പെടുകായിയരുന്നെന്നും റാവീസ് ചീഫ് ഷെഫ് സുരേഷ് പിള്ള പറയുന്നു.