ചേരുവകൾ
ചെറുപയർ - 1/2 കപ്പ്
സവാള – 3 ടേബിൾ സ്പൂൺ
വെളുത്തുള്ളി തൊലിയോട് കൂടിയത് - 2
ഉണക്കമുളക് - 1 ടീസ്പൂൺ
കുരുമുളക് പൊടി - 1/2 ടീസ്പൂൺ
കടുക് - 3/4 ടീസ്പൂൺ
കറിവേപ്പില - ആവശ്യത്തിന്
ഉപ്പ്, വെള്ളം, എണ്ണ – ആവശ്യത്തിന്
തയാറാക്കുന്ന വിധം
പ്രഷർ കുക്കറിൽ ചെറുപയർ വെള്ളമൊഴിച്ചു വേവിച്ചെടുക്കുക പാനിൽ എണ്ണയൊഴിച്ചു കടുകുപൊട്ടിക്കുക അതിൽ ചതച്ചെടുത്ത ഉള്ളിയും വെളുത്തുള്ളിയും കറിവേപ്പിലയും ചേർത്ത് വഴറ്റി അതിൽ ചതച്ച ഉണക്കമുളകും കുരുമുളകുപൊടിയും ചേർത്ത് മൂപ്പിച്ച് വെന്ത ചെറുപയറും ഉപ്പും ചേർത്തിളക്കി നന്നായി ആവിവരുമ്പോൾ വാങ്ങാം.