ചേരുവകൾ
അര കിലോ നത്തോലി
അര മുറി തേങ്ങ
ഒരു ചെറിയ കഷണം ഇഞ്ചി
കാൽ സ്പൂൺ മഞ്ഞൾപ്പൊടി
2 തണ്ട് കറിവേപ്പില
2 കുടംപുളി
3 കുഞ്ഞുള്ളി
4 പച്ചമുളക്
ആവശ്യത്തിന് എണ്ണ
തയ്യാറാക്കുന്ന വിധം
തേങ്ങ ചിരകിയത്, പച്ചമുളക്, കുഞ്ഞുള്ളി, ഇഞ്ചി, മഞ്ഞൾപ്പൊടി എന്നിവ നല്ലതു പോലെ ചതച്ചെടുക്കുക. തേങ്ങ അരഞ്ഞു പോകരുത്, കല്ലിൽ വച്ച് ചതച്ചെടുത്താൽ ഏറ്റവും ഉത്തമം. ഇനി കുടംപുളി വെള്ളത്തിൽ ഇട്ടു കുതിർത്ത് ചതച്ചെടുക്കുക.
പീര മൺചട്ടിയിൽ വയ്ക്കുന്നതിന് സ്വാദ് കൂടും. ഒരു ചട്ടിയിൽ വൃത്തിയാക്കിയ മീൻ, കുടമ്പുളി ചതച്ചത്, തേങ്ങ ചതച്ചതും ആവശ്യത്തിനു വെള്ളവും ചേർത്ത് ഇളക്കി അടച്ചു വെച്ച് വേവിക്കുക. മീൻ ഉടഞ്ഞു പോകാതെ ശ്രദ്ധയോടെ വേണം ഇളക്കാൻ.
ഒന്ന് ആവി വന്നാൽ ആവശ്യത്തിന് ഉപ്പു കൂടി ചേർക്കുക. വെള്ളം വറ്റി കഴിയുമ്പോൾ കുറച്ച് എണ്ണ പീരയുടെ മീതെ ഒഴിച്ച് കറിവേപ്പിലയും ഇട്ട് ഒന്നു കൂടി ആവി കയറ്റുക. ഇനി അടുപ്പിൽ നിന്നും ഇറക്കി വയ്ക്കാം. അല്പസമയം അടച്ചുവച്ച ശേഷം മാത്രം ഉപയോഗിക്കുക. സ്വാദിഷ്ടമായ മീൻ പീര തയ്യാർ.