മരച്ചീനി അതവ കപ്പാ മലയാളികള്‍ക്ക് എറ്റവും ഇഷ്ടമുള്ള വിഭവമാണ്. പലരൂപത്തില്‍ കപ്പ ഉണ്ടാക്കി കഴിക്കാറുണ്ട് .എന്നാല്‍ അതില്‍ നിന്നും രുചികരമായ രീതിയില്‍ ഒന്നു പരീക്ഷിച്ചു നോക്കാം
ചേരുവകള്‍
മരച്ചീനി (കൊത്തിഅരിഞ്ഞത്)........... ഒരു കപ്പ്
കടലമാവ് .............. 1/3 കപ്പ്
സവാള (അരിഞ്ഞത്) ...... മൂന്ന് ടേബിള്‍ സ്പൂണ്‍
ഇഞ്ചി (അരിഞ്ഞത് )........ ഒരു ടീസ്പൂണ്‍
ചതച്ച മുളക് .......... ഒരു ടീ സ്പൂണ്‍
കറിവേപ്പില (ഉതിര്‍ത്തത്).......ഒരു വലിയ സ്പൂണ്‍
ഉപ്പ് ......... പാകത്തിന്
എണ്ണ.............. വറുക്കാന്‍ വേണ്ടത്
തയ്യാറാക്കുന്നവിധം
തിളക്കുന്ന വെള്ളത്തില്‍ മരച്ചീനി കഷണങ്ങള്‍ ഇട്ട് പെട്ടെന്ന് ഊറ്റി തണുക്കാന്‍വയ്ക്കുക. സവാളയും ഇഞ്ചിയും കറിവേപ്പിലയും ചതച്ചെടുത്ത് ചേരുവകളെല്ലാം കൂടി നന്നായി കുഴക്കുക. മരച്ചീനിയും ചേര്‍ത്തിളക്കുക. ചൂടായ എണ്ണയില്‍ കുറെശ്ശെ പിച്ചി ഇട്ട് മൂക്കുമ്പോള്‍ കോരി എടുക്കുക.