കല്ലുമ്മക്കായ ബിരിയാണി ഉണ്ടാക്കാം

Malayalilife
topbanner
 കല്ലുമ്മക്കായ ബിരിയാണി ഉണ്ടാക്കാം

.ബിരിയാണി അരി -1 കിലോ
2.കല്ലുമ്മേക്കായി -1 കിലോ
3. ഡാല്‍ഡ -കാല്‍ കിലോ
4. നെയ്യ് - 25 ഗ്രാം
5. മല്ലിപ്പൊടി -1 ടീസ്പൂണ്‍
6. മഞ്ഞള്‍പ്പൊടി -അര ടീസ്പൂണ്‍
7. പെരുംജീരകം -അര ടീസ്പൂണ്‍
8. പട്ട -അര ടീസ്പൂണ്‍
ഗ്രാമ്പു,ഏലക്ക,ജാതിക്ക, -അര ടീസ്പൂണ്‍
9. വെളുത്തുള്ളി -15 ഗ്രാം
10. കിസ്മിസ്‌,അണ്ടിപരിപ്പ് -50 ഗ്രാം
11. ഉപ്പ് -പാകത്തിന്
12. സവാള -1 കിലോ
13.പച്ചമുളക് -50 ഗ്രാം
14. ഇഞ്ചി -25 ഗ്രാം
15. തക്കാളി -250 ഗ്രാം
16.മല്ലിയില - 1 ടീസ്പൂണ്‍ വീതം
17. കറിവേപ്പില -ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

അരി കഴുകി വൃത്തിയാക്കുക.ഒരു കപ്പ് അരിക്ക് ഒന്നര കപ്പ് എന്ന രീതിയില്‍ വെള്ളമൊഴിച്ച് പാകത്തിന് ഉപ്പുംനെയ്യും ചേര്‍ത്ത് നെയ്ചോറുണ്ടാക്കുക.സവാള ചെറുതായി അരിഞ്ഞ് ഡാല്‍ഡയില്‍ മൂപ്പിച്ചെടുക്കുക.ഇതില്‍പകുതിയെടുത്ത്‌ നെയ്യില്‍ വറുത്തെടുത്ത കിസ്മിസ്‌,അണ്ടിപരിപ്പ് എന്നിവയും എട്ടാമത്തെ ചേരുവകള്‍ പൊടിച്ചതിന്റെ പകുതിയും ചേര്‍ത്ത് വെയ്ക്കുക.പച്ചമുളക്,ഇഞ്ചി എന്നിവ ചതച്ച് വെയ്ക്കുക.തക്കാളിഅരിഞ്ഞതും 5,15,16,17 എന്നീ ചേരുവകളും ചേര്‍ത്ത് നല്ലവണ്ണം വഴറ്റുക.ഇതിലേക്ക് ബാക്കിയുള്ള ചേരുവകളും മൂപ്പിച്ച് സവാളയും ചേര്‍ക്കുക.
കല്ലുമ്മേക്കായ് ഉപ്പും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് എണ്ണയില്‍ പകുതി വേവില്‍ വറുത്തെടുക്കുക.
തക്കാളി മസാലയില്‍ പാതി ഒരു പരന്ന പാത്രത്തില്‍ നിരത്തി മീതെ കല്ലുമ്മേക്കായ് വറുത്തത് നിരത്തുക.ബാക്കിയിരിക്കുന്ന തക്കാളി മസാല ഇതിന് മുകളിലും നിരത്തുക.

. ഇതിന് മുകളില്‍ സവാള മിശ്രിതവും അതിന് മുകളില്‍ ബാക്കി ചോറു നിരത്തുകയും ചെയ്യുക.പാത്രം മൂടി തീക്കനലില്‍ നന്നായി വേവിച്ചെടുക്കുക.അര മണിക്കൂറിനുശേഷം ചോറും കല്ലുമ്മേക്കായും കൂട്ടിക്കലര്‍ത്തി ബിരിയാണി വിളമ്പാം

Read more topics: # kallummakkaya biriyani,# recipe
kallummakkaya biriyani recipe

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES