വളരെ എളുപ്പവും കുറച്ച് ചേരുവകള്‍ കൊണ്ടും ഉണ്ടാക്കാന്‍ സാധിക്കുന്ന വിഭവമാണ് റവ കാരറ്റ് കേസരി. നാലു മണി പലഹാരമായും ഇത് കഴിക്കാം. കുട്ടികള്‍ ഏറെ ഇഷ്ടപ്പെടുന്ന മധുരപലഹാരമാണ് റവ കാരറ്റ് കേസരി.
ചേരുവകള്‍
1. റവ - 1 കപ്പ്
2.ബദാം - 10 എണ്ണം
3.പഞ്ചസാര -ആവശ്യത്തിന്
4 വെള്ളം- ആവശ്യത്തിന്
5. നെയ്യ് - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ആദ്യം ഒരു നോണ്‍ സ്റ്റിക്ക് പാനില്‍ നെയ്യൊഴിച്ചു റവ അതിലേക്ക് ഇട്ട് വറക്കുക. ചെറിയ തീയില്‍ വേണം വറക്കാന്‍. അതിലേക്ക് പഞ്ചസാര ചേര്‍ക്കുക. . ആവശ്യമെങ്കില്‍ റവ വേകാന്‍ കൂടുതല്‍ വെള്ളം ചേര്‍ക്കുക . നന്നായി കുറുകി വരുമ്പോള്‍ ബദാം ചതച്ചത് ചേര്‍ത്തു ഇളക്കികൊടുക്കണം. പാനില്‍ നിന്നും വിട്ടു വരുന്ന പാകം ആകുമ്പോള്‍ തീ ഓഫ് ചെയ്യാം. ശേഷം നന്നായി ഇളകി വയ്ക്കുക.
വിളമ്പുന്ന വിധം
ഒന്നെങ്കില്‍ ചൂടോടെ ഒരു സ്പൂണില്‍ എടുത്തു ഇലയില്‍ വിളമ്പികൊടുക്കാം . ഇല്ലെങ്കില്‍ ചൂടോട് കൂടി തന്നെ ആഗ്രഹിക്കുന്ന ഷേപ്പ് ഉള്ള പാത്രത്തില്‍ നിറച്ചു അമര്‍ത്തി വയ്ക്കാം. പിന്നീട് തണുത്തതിന് ശേഷം കഷ്ണങ്ങള്‍ ആയി ഇഷ്ടമുള്ള ആകൃതിയില്‍ മുറിച്ചു അലങ്കരിച്ചു വിളമ്പാം. കാരറ്റ് ചേര്‍ക്കുന്നത് കൊണ്ടു സ്വാഭാവിക നിറവും രുചിയും ഉണ്ടാകും വേറെ നിറങ്ങള്‍ ചേര്‍ക്കേണ്ടതില്ല.