ഏവർക്കും പ്രിയപ്പെട്ട ഒരു വിഭവമാണ് ചമ്മന്തിപൊടി. വളരെ രുചികരമായ ഇവ ദോശക്കും അപ്പത്തിനുമെല്ലാം നല്ല കോമ്പിനേഷൻ ആണ്. ഇവാ എങ്ങനെ രുചികരമായ രീതിയിൽ തയ്യാറാക്കാം എന്ന് നോക്കാം.
ചേരുവകൾ
തേങ്ങ - ഒരെണ്ണം
വറ്റൽ മുളക് - 6 or 7
വെളുത്തുള്ളി - നിങ്ങളുടെ ഇഷ്ടത്തിന് അനുസരിച്ചു
ഇഞ്ചി - ഒരു അത്യാവശ്യo നല്ല കഷ്ണം
മല്ലി - കാൽ കപ്പ് ഒക്കെ മതി
ചുവന്നുള്ളി - ഏറെ നാൾ വെക്കാൻ ആണേൽ ചുവന്നുള്ളി ഇടാതെ ഇരിക്കുന്നതാ നല്ലത്.ഇടണമെങ്കിൽ 5 എണ്ണം ഒക്കെ ഇടാം
വാളൻ പുളി - നിങ്ങളുടെ പുളി അനുസരിച്ചു
കറി വേപ്പില - ഒരു തണ്ട്
കുരുമുളക് - കാൽ മുതൽ അര ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
എല്ലാ ചേരുവകളും ഒരു പാനിൽ അല്ലെൽ ചീനചട്ടിയിൽ നന്നായി മൂപ്പിക്കുക. ബ്രൗൺ നിറം ആകണം.ഓയിൽ വേണ്ട.അധികം ഓയിൽ ഇല്ലാത്ത തേങ്ങയും വേണം എടുക്കാൻ. എങ്കിലേ പൊടിക്കുമ്പോൾ തരിയായി കിട്ടു.ഇല്ലേൽ കുഴഞ്ഞു കിടക്കും.ഇതെല്ലാം ആറിയ ശേഷം മിക്സിയുടെ ജാറിൽ തരിയായി പൊടിച്ചു എടുക്കുക.ഓയിൽ കൂടുതൽ ഉള്ള തേങ്ങ ആണേൽ ഉഴുന്ന് കൂടി വറുക്കുമ്പോൾ ചേർക്കുക. എന്നിട്ട് പൊടിക്കാം.
NB : പുളി ലാസ്റ്റ് എല്ലാം മൂപ്പിച്ചു കഴിഞ്ഞു പാനിൽ ഇട്ടു തേങ്ങയുടെ കൂടെ ഒന്നു ഇളക്കിയാൽ മതി. പൊടിക്കും മുന്നേ ഉപ്പ് കൂടി മിക്സ് ചെയ്ത് വേണം പൊടിക്കാൻ.