Latest News

സ്വാദിഷ്ടമായ റഷ്യന്‍ സൂപ്പ് തയ്യാറാക്കാം....

Malayalilife
 സ്വാദിഷ്ടമായ റഷ്യന്‍ സൂപ്പ് തയ്യാറാക്കാം....

ആരോഗ്യകാര്യത്തില്‍ ഏറെ ശ്രദ്ധാലുക്കലാണ് നമ്മള്‍. ആരോഗ്യ കാരണങ്ങളും ഡയറ്റിങ്ങും ഒക്കെ കാരണം അത്താഴത്തിന് ചപ്പാത്തിയും ജ്യൂസും അല്ലാതെ വേറെ എന്ത് കഴിക്കാം എന്നാണ് പലരുടെയും ചിന്ത. അങ്ങനെയുള്ളവര്‍ക്ക് പറ്റിയ വിഭവമാണ് റഷ്യന്‍ സൂപ്പ്. സൂപ്പുകളില്‍ വെറ്റൈികളും ഉണ്ട്. അതിലൊന്നായി എളുപ്പം തയ്യാറാക്കുവുന്ന റഷ്യന്‍ സൂപ്പ് എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം.


ചേരുവകള്‍

ബീറ്റ്റൂട്ട്, തക്കാളി 100 ഗ്രാം വീതം

ബേലിഫ്, ക്യാരറ്റ്, ഉരുളക്കിഴങ്ങ്, 

സവാള ഒരെണ്ണം വീതം

മല്ലിയില കുറച്ച്

കട്ടത്തൈര് കാല്‍ക്കപ്പ്

ഉപ്പ് ഒരു ടീസ്പൂണ്‍

കുരുമുളക് പൊടി കാല്‍ ടീസ്പൂണ്‍

തയാറാക്കുന്ന വിധം

ബീറ്റ്റൂട്ടിന്റെ തൊലി ചുരണ്ടി ചെറുകഷണങ്ങള്‍ ആക്കുക. ക്യാരറ്റും ഉരുളക്കിഴങ്ങും കഴുകി തൊലി ചുരണ്ടുക. സവാള, തക്കാളി, മല്ലിയില എന്നിവ പൊടിയായി അരിയുക. ബീറ്റ്റൂട്ടില്‍ ഉപ്പും രണ്ടു കപ്പ് വെള്ളവും ചേര്‍ത്തു വെന്തു മയം വരുന്നതുവരെ അടുപ്പത്തു വയ്ക്കുക. ക്യാരറ്റും ഉരുളക്കിഴങ്ങും ഗ്രെയ്റ്റ് ചെയ്യുക. ബീറ്റ്റൂട്ട് എടുത്ത പാത്രത്തിലേക്ക് ഇവ ചേര്‍ക്കുക. ഒപ്പം സവാള, ബേലിഫ് എന്നിവ ചേര്‍ത്ത് പത്തു മിനിറ്റ് വേവിയ്ക്കുക. മല്ലിയിലയും തക്കാളിയും ചേര്‍ത്തിളക്കുക. കുരുമുളകും മൂന്നു കപ്പ് വെള്ളവും ചേര്‍ക്കുക. ബേലിഫ് മാറ്റിയ ശേഷം പത്ത് മിനിറ്റ് ചെറുതീയില്‍ തിളപ്പിക്കുക. മല്ലിയിലയും തൈരും മീതേ വിളമ്പി കപ്പുകളില്‍ പകര്‍ന്നു വിളമ്പുക.

Read more topics: # food,# russian soup,# recipe
food,russian soup,recipe

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES