ഏത്തപ്പഴം കൊണ്ട് കറിവെക്കുന്ന രീതി നമ്മള്‍ കണ്ടിട്ടുണ്ട്. ആദ്യം നമ്മള്‍ക്ക് സംശയം തോന്നുമെങ്കിലും അതിന്റെ സ്വാദ് ഒന്നുവേറെയാണ്.എന്നാല്‍ ഏത്തപ്പഴം കൊണ്ട് ഹല്‍ല ഉണ്ടാക്കിനോക്കാം.
ചേരുവകള്‍:
ഏത്തപ്പഴം: ഒരു കിലോ
പഞ്ചസാര: അഞ്ച് വലിയ സ്പൂണ്‍
നെയ്യ്അഞ്ച് :വലിയ സ്പൂണ്‍
ഏലക്കായ: ഒരു ടീസ്പൂണ്‍
തയാറാക്കുന്ന വിധം:
ഏത്തപ്പഴം ചെറിയ കഷ്ണങ്ങള്‍ ആക്കിയതിനു ശേഷം കുറച്ചു വെള്ളമൊഴിച്ച് പുഴുങ്ങി നല്ല മയത്തില്‍ അരച്ചെടുക്കുക. പിന്നീട് ഒരു ഫ്രൈപാന്‍ അടുപ്പില്‍ വെച്ച് രണ്ടു സ്പൂണ്‍ നെയ്യൊഴിച്ച് ചൂടായ ശേഷം പഴം മിശ്രിതം ചേര്‍ക്കുക. പിന്നീട് പഞ്ചസാര ചേര്‍ത്ത് ഇളക്കുക. ഏലക്കയും ബാക്കിയുള്ള നെയ്യും കൂടി ചേര്‍ത്ത് തുടരെ ഇളക്കിക്കൊണ്ടിരിക്കണം. തീ കുറച്ചാണ് ഇളക്കേണ്ടത്. ഹല്‍വ പരുവമാകുമ്പോള്‍ തീ ഓഫ് ചെയ്ത് നെയ് പുരട്ടി വെച്ചിരിക്കുന്ന ഒരു പരന്ന പാത്രത്തിലേക്ക് ഒഴിച്ച് അര മണിക്കൂര്‍ തണുക്കാന്‍ വെക്കുക. ശേഷം ഇഷ്ടമുള്ള ആകൃതിയില്‍ കഷ്ണങ്ങളാക്കി മുറിച്ചെടുത്ത് ഉപയോഗിക്കാം.