ഓണവിഭവത്തിൽ ഉൾകൊള്ളുന്ന ഒന്നാണ് പച്ചടി. നല്ല പച്ചമാങ്ങ ഉപയോഗിച്ച് കൊണ്ട് എനഗ്നെ രുചികരമായ രീതിയിൽ ഇവ തയ്യാറാക്കാം എന്ന് നോക്കാം.
ആവശ്യസാധനങ്ങൾ
തൊലിക്ക് ചവര്‍പ്പില്ലാത്ത,അധികം പുളിയില്ലാത്ത പച്ചമാങ്ങ - ഒന്ന് (ഭയങ്കര പുളിയുള്ള മാങ്ങയാണെങ്കില്‍
ഒരെണ്ണം മുഴുവനും എടുക്കേണ്ട)
തേങ്ങ ചിരകിയത്. - ഒരു മുറിയുടെ പകുതി
ചുവന്ന മുളക് - 2-3 എണ്ണം
കാന്താരിമുളക് - 2-3 അല്ലെങ്കില്‍ നിങ്ങള്‍ക്ക് വേണ്ടത്ര
കടുക് - അര ടീസ്പൂണ്‍
കുറച്ചു മോര്
പാകത്തിന് ഉപ്പ്
തയ്യാറാക്കുന്ന വിധം
ആദ്യമേ തന്നെ മാങ്ങ തൊലിയോടെ കഷ്ണങ്ങളാക്കിയ ശേഷം തേങ്ങയും മുളകുകളും കടുകും ഉപ്പും ചേര്‍ത്തങ്ങ് നന്നായി അരച്ചെടുക്കുക. പിന്നാലെ പാകത്തിന് മോരും ചേര്‍ത്ത് നന്നായി അവ യോജിപ്പിച്ച് എടുക്കുക. അടുപ്പു പോലും ഉപയോഗിക്കാതെ ലളിതമായി ഉണ്ടാകാവുന്ന ഈ പച്ചടി ഏറെ രുചികരവുമാണ്.