Latest News

മലബാർ സ്പെഷ്യൽ ഉന്നക്കായ തയ്യാറാക്കാം

Malayalilife
 മലബാർ സ്പെഷ്യൽ ഉന്നക്കായ തയ്യാറാക്കാം

ലബാർ വിഭവങ്ങൾ ഏവർക്കും പ്രിയപ്പെട്ട ഒന്നാണ്. അതിൽ ഏവർക്കും പ്രിയപ്പെട്ട വിഭവമാണ് ഉന്നക്കായ. ചുരുങ്ങിയ സമയം കൊണ്ട് ഇവ എങ്ങനെ സ്വാദിഷ്‌ടമായി തയ്യാറാക്കാം എന്ന് നോക്കകം.

ചേരുവകൾ

നേന്ത്രപ്പഴം 3 എണ്ണം
നാളികേരം ചിരകിയത് 1 കപ്പ്
നെയ്യ് 1 ടേബിൾ സ്പൂൺ
കശുവണ്ടി ആവശ്യത്തിന്
ഉണക്ക മുന്തിരി ആവശ്യത്തിന്
പഞ്ചസാര ആവശ്യത്തിന്
ഏലക്കായ പൊടി ആവശ്യത്തിന്
വെളിച്ചെണ്ണ വറുക്കാൻ ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം
നേന്ത്ര പഴം രണ്ടായി മുറിച്ചു ഒരു ഇഡ്ഡലി പാത്രത്തിൽ വെച്ച് പുഴുങ്ങി എടുക്കുക .പുഴുങ്ങിയ പഴം ചെറിയ ചൂടോടെ തന്നെ തൊലി കളഞ്ഞു പഴത്തിലെ സീഡും കളഞ്ഞു നന്നായി ഉടച്ചെടുക്കുക .ഉടച്ചെടുത്ത പഴം കൈ വച്ച് നല്ലോണം കുഴച്ചു എടുക്കണം .പഴം കുഴച്ചതു മാറ്റി വെച്ച് ഇനി ഫില്ലിംഗ് തയ്യാറാക്കാം.ഫില്ലിംഗ് തയ്യാറാക്കാൻ ഒരു പാൻ സ്റ്റോവിൽ വെച്ച് ചൂടാക്കുക .ചൂടായ പാനിലേക്കു നെയ്യ് ചേർത്ത് കൊടുക്കാം .നെയ്യ് ചൂടായാൽ കശുവണ്ടി ചേർത്ത് ഒന്ന് ഒന്ന് മിക്സ് ചെയ്ത ശേഷം ഉണക്ക മുന്തിരി കൂടി ചേർത്ത് ഒന്ന് ഫ്രൈ ചെയ്യുക .ഇതിലേക്ക് നാളികേരം ചിരകിയത് ചേർത്ത് ഒന്ന് മിക്സ് ചെയ്യുക ആവശ്യത്തിനുള്ള പഞ്ചസാര നാളികേരത്തിലേക്കു ചേർത്ത് കൊടുക്കാം ഒന്ന് മിക്സ് ചെയ്ത ശേഷം കുറച്ചു ഏലക്കായ പൊടി കൂടി ചേർത്ത് മിക്സ് ചെയ്തു നാളികേരം ഒന്ന് ഡ്രൈ ആയാൽ സ്റ്റോവ് ഓഫ് ചെയ്യാംഅപ്പോൾ ഫില്ലിങ്ങും റെഡി .ഇനി ഉന്നക്കായ റെഡി ആക്കാം .കയ്യിൽ നെയ്യ് അല്ലെങ്കിൽ വെളിച്ചെണ്ണ തടവുക എന്നിട്ടു നേരത്തെ കുഴച്ചു വച്ച പഴത്തിൽ നിന്നും കുറച്ചു എടുത്തു ഒന്ന് ഉരുട്ടി ശേഷം കൈ വെള്ളയിൽ വച്ച് ഒന്ന് പരത്തുക . 

പരത്തിയതിന്റെ നടുവിലായി ഫില്ലിംഗ് ആവശ്യത്തിന് വച്ച ശേഷം ഫില്ലിംഗ് ഉള്ളിൽ ആകത്തക്ക വിധത്തിൽ ഒന്ന് മടക്കാം ഇനി കൈ കൊണ്ട് സൈഡ് ഒട്ടിച്ചു കൊടുക്കാം എന്നിട്ടു രണ്ടു കൈ ഉപയോഗിച്ച് ഉന്നക്കായയുടെ ഷേപ്പ് ആക്കി എടുക്കണം .ഇനി ഉണക്കായ മുഴുവനും ഷേപ്പ് ആക്കിയ ശേഷം ഫ്രൈ ചെയ്തു എടുക്കണം .ഇതിനായി ഒരു ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കിയ ശേഷം ഉന്നക്കായ ഇട്ടു കൊടുക്കുക ഒരു സ്പൂൺ വച്ച് പതുക്കെ പതുക്കെ ഉണക്കായ തിരിച്ചു കൊടുക്കണം എല്ലാ വശവും ഒരു പോലെ ഫ്രൈ ആയി വന്നാൽ ഉന്നക്കായ വെളിച്ചെണ്ണയിൽ നിന്നും കോരി മാറ്റാം .അപ്പോൾ നമ്മുടെ ടേസ്റ്റി ഉന്നക്കായ തയ്യാർ.
 

Read more topics: # Malabar special unnakkaya
Malabar special unnakkaya

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക