Latest News

തമിഴ് ടെലിവിഷന്‍ നടന്‍ യുവന്‍രാജ് നേത്രന്‍ അന്തരിച്ചു; 45ാം വയസിലെ വിയോഗം അര്‍ബുദ രോഗത്തിന് ചികിത്സയിലിരിക്കെ

Malayalilife
 തമിഴ് ടെലിവിഷന്‍ നടന്‍ യുവന്‍രാജ് നേത്രന്‍ അന്തരിച്ചു; 45ാം വയസിലെ വിയോഗം അര്‍ബുദ രോഗത്തിന് ചികിത്സയിലിരിക്കെ

മിഴ് മിനി സ്‌ക്രീനിലെ ജനപ്രീയ താരം യുവന്‍രാജ് നേത്രന്‍ അന്തരിച്ചു. ഹിറ്റ് സീരിയലുകളുടെ ഭാഗമായ നടന്റെ വിയോ?ഗം 45-ാം വയസിലായിരുന്നു. ആറുമാസത്തിലേറെയായി അര്‍ബുദ ബാധിതനായി ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. അദ്ദേഹത്തിന്റെ വിയോഗം സഹപ്രവര്‍ത്തകരെ എന്ന പോലെ പ്രേക്ഷകരെയും ഞെട്ടിച്ചു. 

ബാലതാരമായി അഭിനയ രം?ഗത്തുവന്ന യുവന്‍രാജ് 25 വര്‍ഷത്തിലേറെയായി ടെലിവിഷന്‍ മേഖലയില്‍ സജീവമായിരുന്നു. സണ്‍ ടിവിയിലെ ഡാന്‍സ് റിയാലിറ്റി ഷോയായ മസ്താന മസ്താനയില്‍ ജേതാവായിരുന്നു. മറുധാനി എന്ന ഷോയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. 

നടിയായ ദീപാ മുരുഗനാണ ഭാര്യ. അഞ്ജന, അബേനിയ എന്നിവര്‍ മക്കളാണ്. മകള്‍ അഞ്ജന പാകം ചെയ്ത കുക്കീസിന്റെ ചിത്രമാണ് താരം അവസാനമായി ഇന്‍സ്റ്റ?ഗ്രാമില്‍ പങ്കിട്ടത്. ഏറെ സ്വാദുള്ളതാണെന്നും അദ്ദേഹം പറഞ്ഞിരുന്നു..

ബോയ്‌സ്/ ?ഗേള്‍സ് സീസണ്‍ 2 സൂപ്പര്‍ കുടംബം സീസണ്‍ 1,2. ജോഡി നമ്പര്‍ 1 എന്നീ റിയാലിറ്റി ഷോകളുടെയും ഭാഗമായിരുന്നു. യുവന്‍രാജ് ആശുപത്രിയിലാണെന്ന വിവരം മകള്‍ അബേനയ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ അറിയിച്ചിരുന്നു. 'അച്ഛന്‍ കാന്‍സര്‍ പോസിറ്റീവാണ്. ശസ്ത്രക്രിയ കഴിഞ്ഞു. കരള്‍ തകരാറിലായതിനെ തുടര്‍ന്ന് ഐസിയുവിലാണ്. അദ്ദേഹം വേഗം സുഖം പ്രാപിക്കാന്‍ എല്ലാവരും പ്രാര്‍ത്ഥിക്കണം-ഇതായിരുന്നു പോസ്റ്റ്. നിലവില്‍ സംപ്രേക്ഷണം ചെയ്യുന്ന സിംഗപ്പെണ്ണെ, രഞ്ജിതമേ എന്നിവയുള്‍പ്പെടെ നിരവധി ഹിറ്റ് സീരിയലുകളുടെ ഭാഗമായിരുന്നു അദ്ദേഹം.....

yuvanraj nethru

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക