കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട വിഷയവുമായി ബദ്ധപ്പെട്ട് വിളിച്ചു ചേര്‍ത്ത ഡബ്ല്യു.സി.സി. അംഗങ്ങളുടെ വാര്‍ത്താ സമ്മേളനത്തിലായിരുന്നു അമ്മയുടെ പ്രസിഡന്റും മലയാളത്തിലെ സൂപ്പര്‍ താരവുമായ നടന്‍ മോഹന്‍ലാലിനെതിരെ ആരോപണവുമായി വനിതാ അംഗങ്ങള്‍ രംഗത്തെത്തിയത്. അമ്മയിലെ നിയമങ്ങളെക്കുറിച്ചും നടി ആക്രമിക്കപ്പെട്ട് 15 മാസം കഴിഞ്ഞിട്ടും സംഘടനയില്‍ നിന്ന് നടിക്ക് നീതി ലഭിച്ചില്ല എന്നായിരുന്നു വാര്‍ത്താ സമ്മേളനത്തില്‍ പത്മപ്രിയയും പാര്‍വതിയും, രേവതിയും തുറന്നടിച്ചത്. പരസ്യമായി താരസംഘടനയുടെ പ്രസിഡന്റിനെതിരെ ആരോപണം ഉന്നയിച്ച വനിതാ പ്രവര്‍ത്തകര്‍ തങ്ങള്‍ സംഘടന ശുദ്ധികലശത്തിന് ഒരുങ്ങുകയാണെന്നും കൂട്ടിച്ചേര്‍ത്തിരുന്നു. ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യനായ വ്യക്തിയാണ് നടന്‍ മോഹന്‍ലാല്‍. കുറച്ചുപേര്‍ ഇറങ്ങിത്തിരിച്ചാല്‍ അദ്ദേഹത്തെ കരിവാരി തേക്കാന്‍ സാധിക്കില്ലെന്നും ഡബ്ല്യു.സി.സിക്ക് മറുപടിയുമായി സിദ്ദിഖ് പ്രതികരിച്ചു
ഡബ്ല്യു.സി.സിയുടെ സ്ഥാപക നേതാക്കളില്‍ ഒരാളായ മഞ്ജു വാര്യര്‍ കഴിഞ്ഞ ദിവസം നടിമാര്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് താരസംഘടനയായ 'അമ്മ'യുടെ സെക്രട്ടറിയും നടനുമായ സിദ്ധിഖ് ചോദിച്ചു. മഞ്ജു വാര്യരുടെ സമീപനത്തെ കുറിച്ച് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴാണ് സിദ്ധിഖിന്റെ ഈ പ്രതികരണം. കഴിഞ്ഞ ദിവസം നടന്ന പത്ര സമ്മേളനത്തില്‍ മഞ്ജു പങ്കെടുക്കാത്തത് അന്ന് ചര്‍ച്ചയായില്ലങ്കിലും ഇപ്പോള്‍ അത് ചൂടേരിയ വാര്‍ത്തയാണ്.
മഞ്ജുവാര്യര്‍ പത്രസമ്മേളനത്തില്‍ പങ്കെടുക്കാത്തത് എന്തുകൊണ്ടാണെന്ന് ഞാനും ആലോചിച്ചു. മഞ്ജു അമ്മയിലെ അംഗമാണ്. ഞങ്ങളുടെയൊക്കെ നല്ല സുഹൃത്തുമാണ്. മഞ്ജുവുമായിട്ട് എല്ലാ കാര്യവും സംസാരിക്കാറുണ്ട്. നടിയെ ആക്രമിച്ച വിഷയത്തില്‍ മഞ്ജു എന്ത് നിലപാടാണ് എടുത്തിരിക്കുന്നത്,? മഞ്ജു എന്താണ് ഒന്നും മിണ്ടാത്തതെന്ന് എല്ലാവരും ചോദിക്കുന്നില്ലേ? ഇത് തന്നെയാണ് താനും ചോദിക്കുന്നതെന്നും സിദ്ധിഖ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.'മഞ്ജു വിളിക്കാറുണ്ട്. നല്ല അടുപ്പമാണ്. എല്ലാ കാര്യങ്ങളും സംസാരിക്കും. മഞ്ജുവിനെ മുന്നില്‍ കണ്ടുകൊണ്ടല്ലേ അവര്‍ ഡബ്ല്യു.സി.സിരൂപീകരിച്ചതെന്നും സിദ്ധിഖ് ചോദിച്ചു.