Latest News

സായിച്ചന്‍...ഒരു അപൂര്‍ണ്ണ സ്വപ്‌നം; അച്ഛനൊപ്പമുള്ള എഐ ചിത്രവുമായി വൈഷ്ണവി സായ്കുമാര്‍; നമ്മളെ വേണ്ടാത്തവരെ നമുക്കെന്തിനാ എന്ന് കമന്റിന്  അച്ഛനെ മാറ്റാനാവില്ലല്ലോ എന്ന് മറുപടിയുമായി താരപുത്രി 

Malayalilife
 സായിച്ചന്‍...ഒരു അപൂര്‍ണ്ണ സ്വപ്‌നം; അച്ഛനൊപ്പമുള്ള എഐ ചിത്രവുമായി വൈഷ്ണവി സായ്കുമാര്‍; നമ്മളെ വേണ്ടാത്തവരെ നമുക്കെന്തിനാ എന്ന് കമന്റിന്  അച്ഛനെ മാറ്റാനാവില്ലല്ലോ എന്ന് മറുപടിയുമായി താരപുത്രി 

ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് വൈഷ്ണവി സായ്കുമാര്‍. കൈയ്യെത്തും ദൂരത്ത് എന്ന പരമ്പരയില്‍ ദുര്‍ഗയെന്ന കഥാപാത്രത്തെ അവതരിപ്പിച്ച് വരികയാണ് വൈഷ്ണവി.  പിന്നീടിങ്ങോട്ട് മികച്ച ഒരുപാട് കഥാപാത്രങ്ങള്‍ വൈഷ്ണവി അവതരിപ്പിച്ചു. കരിയറില്‍ തിളങ്ങി നില്‍ക്കുമ്പോഴും സായ്കുമാറെന്ന അച്ഛന്റെ സ്‌നേഹം മതിയാവോളം ചേര്‍ത്തുപിടിക്കാന്‍ വൈഷ്ണവിക്ക് കഴിഞ്ഞിട്ടില്ല. 

2007 ലാണ് ഭാര്യ പ്രസന്നയുമായിട്ടുള്ള വിവാഹബന്ധം സായ്കുമാര്‍ അവസാനിപ്പിച്ചത്. പിന്നീട് വൈഷ്ണവിയുടെ വിവാഹത്തിനു പോലും സായ്കുമാര്‍ പങ്കെടുത്തില്ല എന്നുള്ളത് അന്നത്തെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഇങ്ങനെയൊക്കെയാണെങ്കിലും താനും അച്ഛനും ഒരുമിച്ചുണ്ടായിരുന്ന നിമിഷങ്ങളെ ഓര്‍ക്കുകയും ആ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കിടുകയും ചെയ്യാറുണ്ട് വൈഷ്ണവി. 

ഇപ്പോഴിതാ അച്ഛനൊപ്പമുള്ള ഒരു എഐ ചിത്രം പങ്കിടുകയാണ് വൈഷ്ണവി. ?സായ്കുമാര്‍ വൈഷ്ണവിയുടെ തോളില്‍ കൈവച്ച് ഇരിക്കുന്ന സെല്‍ഫി ചിത്രമായിട്ടാണ് വൈഷ്ണവി എഐ ചിത്രം പങ്കിട്ടിരിക്കുന്നത്. ''സായിച്ചന്‍... ഒരു പൂര്‍ത്തിയാകാത്ത സ്വപ്നം...'' എന്ന ക്യാപ്ഷന്‍ നല്‍കി സങ്കടപ്പെടുന്ന ഇമോജി നല്‍കിയാണ് വൈഷ്ണവിയുടെ പോസ്റ്റ്. പോസ്റ്റിനു താഴെ ഇങ്ങനെയൊരു ചിത്രം ഉടനെ പൂര്‍ത്തിയാകട്ടെ എന്ന് പലരും കുറിക്കുന്നുണ്ട്.

  'ചേച്ചി അച്ചന്റെ ഫോട്ടോ കോപ്പി ആണ്... ലുക്കിലും അഭിനയത്തിലും, അച്ഛനെപോലെതന്നെ ചേച്ചിക്ക് വില്ലന്‍ വേഷം നന്നായിട്ട് ചെയ്യാന്‍ കഴിയുന്നുണ്ട്...' എന്ന കമന്റുകളാണ് അധികവും. എന്നാല്‍ 'നമ്മളെ വേണ്ടാത്തവരെ നമ്മള്‍ക്കെന്തിനാ...' എന്ന കമന്റിന് നല്ല മറുപടിയാണ് താരപുത്രി നല്‍കിയിരിക്കുന്നത്. 'അച്ഛന്‍ എന്നും അച്ഛന്‍ തന്നെയാണ്... അതു മാറ്റാന്‍ പറ്റില്ലല്ലോ...' എന്നാണ് വൈഷ്ണവി ഈ കമന്റിന് നല്‍കിയ മറുപടി.
 

vaishnavi saikumar with saikumar

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES