മമ്മൂട്ടി-വൈശാഖ്-മിഥുന്‍ മാനുവല്‍ ചിത്രം 'ടര്‍ബോ'; ട്രെയിലര്‍ ലോഞ്ചിംഗ് ദുബായില്‍ മെയ് 12ന്; ചിത്രം 23ന് വേള്‍ഡ് വൈഡ് റിലീസിന്

Malayalilife
topbanner
 മമ്മൂട്ടി-വൈശാഖ്-മിഥുന്‍ മാനുവല്‍ ചിത്രം 'ടര്‍ബോ'; ട്രെയിലര്‍ ലോഞ്ചിംഗ്  ദുബായില്‍ മെയ് 12ന്; ചിത്രം 23ന് വേള്‍ഡ് വൈഡ് റിലീസിന്

പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് 'ടര്‍ബോ'. ചിത്രത്തിന്റെ ട്രെയിലര്‍ മെയ് 12ന് റിലീസ് ചെയ്യും. ദുബായിലെ സിലിക്കണ്‍ സെന്‍ട്രല്‍ മാളില്‍ വെച്ചാണ് ലോഞ്ചിംഗ്. ഇക്കാര്യം അനൗണ്‍സ് ചെയ്തുകൊണ്ടുള്ള ചിത്രത്തിന്റെ പുത്തന്‍ പോസ്റ്ററും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്. ആക്ഷന്‍ കോമഡി ചിത്രമായ 'ടര്‍ബോ' മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ വൈശാഖാണ് സംവിധാനം ചെയ്യുന്നത്. മിഥുന്‍ മാനുവല്‍ തോമസിന്റെതാണ് തിരക്കഥ. ബി?ഗ് ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. 2024 മെയ് 23 വേള്‍ഡ് വൈഡ് റിലീസിനെത്തുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷന്‍ വേഫറര്‍ ഫിലിംസും ഓവര്‍സീസ് ഡിസ്ട്രിബ്യൂഷന്‍ ട്രൂത്ത് ഗ്ലോബല്‍ ഫിലിംസുമാണ്. 

ജീപ്പ് ഡ്രൈവറായ ജോസിന്റെ കഥയാണ് 'ടര്‍ബോ'. ജോസ് എന്ന കഥാപാത്രമായ് മമ്മൂട്ടി എത്തുന്ന ഈ ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങള്‍ കന്നഡ താരം രാജ് ബി ഷെട്ടിയും തെലുങ്ക് നടന്‍ സുനിലുമാണ് അഭിനയിക്കുന്നത്. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്‍കി ഒരുങ്ങുന്ന ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ വിയറ്റ്‌നാം ഫൈറ്റേര്‍സാണ് കൈകാര്യം ചെയ്യുന്നത്. പശ്ചാത്തല സംഗീതം ഒരുക്കുന്നത് ക്രിസ്റ്റോ സേവ്യറും ടീമും ചേര്‍ന്നാണ്. 'പോക്കിരിരാജ', 'മധുരരാജ' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വൈശാഖും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്ന സിനിമയാണ് 'ടര്‍ബോ'. 

ഛായാഗ്രഹണം: വിഷ്ണു ശര്‍മ്മ, ചിത്രസംയോജനം ഷമീര്‍ മുഹമ്മദ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യുസര്‍: ജോര്‍ജ് സെബാസ്റ്റ്യന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍: ഷാജി നടുവില്‍, ആക്ഷന്‍ ഡയറക്ടര്‍: ഫൊണിക്‌സ് പ്രഭു, ലൈന്‍ പ്രൊഡ്യൂസര്‍: സുനില്‍ സിംഗ്, കോ-ഡയറക്ടര്‍: ഷാജി പടൂര്‍, കോസ്റ്റ്യൂം ഡിസൈനര്‍: മെല്‍വി ജെ & ആഭിജിത്ത്, മേക്കപ്പ്: റഷീദ് അഹമ്മദ് & ജോര്‍ജ് സെബാസ്റ്റ്യന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ആരോമ മോഹന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: രാജേഷ് ആര്‍ കൃഷ്ണന്‍, പബ്ലിസിറ്റി ഡിസൈന്‍സ്: യെല്ലോ ടൂത്ത്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: വിഷ്ണു സുഗതന്‍, പിആര്‍ഒ: ശബരി.

Read more topics: # ടര്‍ബോ
vysakh midhun manuel thomas mammotty

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES