Latest News

വിജയ് എന്താണ് പറയുന്നതെന്ന് അറിയണം; ജനങ്ങള്‍ക്ക് വേണ്ടി എന്തു ചെയ്യുമെന്ന് അറിയണം;ക്ഷണിച്ചില്ലെങ്കിലും സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് വിശാല്

Malayalilife
 വിജയ് എന്താണ് പറയുന്നതെന്ന് അറിയണം; ജനങ്ങള്‍ക്ക് വേണ്ടി എന്തു ചെയ്യുമെന്ന് അറിയണം;ക്ഷണിച്ചില്ലെങ്കിലും സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് വിശാല്

വിജയ്യുടെ പാര്‍ടിയായ തമിഴക വെട്രി കഴകത്തിന്റെ പ്രഥമ സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് നടന്‍ വിശാല്‍. വോട്ടര്‍ എന്ന നിലയില്‍ താന്‍ സമ്മേളനത്തില്‍ പങ്കെടുക്കുമെന്നും അതിന് ക്ഷണത്തിന്റെ ആവശ്യമില്ലെന്നും വിശാല്‍ പറഞ്ഞു.

'പുതിയ രാഷ്ട്രീയകക്ഷി വരുമ്പോള്‍ വോട്ടര്‍ എന്ന നിലയില്‍ അവര്‍ എന്ത് ചെയ്യാന്‍ പോകുന്നു എന്നറിയാന്‍ ആഗ്രഹമുണ്ട്. നിലവിലെ രാഷ്ട്രീയക്കാരേക്കാള്‍ ജനങ്ങള്‍ക്ക് വേണ്ടി വിജയ് എന്താണ് ചെയ്യാന്‍ ഉദ്ദേശിക്കുന്നതെന്ന് അറിയണം. സമ്മേളനം ടിവിയില്‍ കാണുന്നതിലും നല്ലത് നേരിട്ട് കാണുന്നതാണ്. പങ്കെടുക്കാന്‍ പ്രത്യേക ക്ഷണത്തിന് ആവശ്യമില്ല. യോ?ഗത്തില്‍ പങ്കെടുക്കുന്നത് കൊണ്ട് പാര്‍ടിയില്‍ ചേരുമെന്ന് അര്‍ത്ഥമാക്കേണ്ട'- വിശാല്‍ പറഞ്ഞു.

ഫെബ്രുവരിയിലാണ് വിജയ് രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചത്. കഴിഞ്ഞ മാസം പാര്‍ടിക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍ അംഗീകാരം നല്‍കിയിരുന്നു.

vishal attenD tamilnadu vetri kazhagam

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക