തമിഴ് സിനിമയില്‍ മാത്രം അല്ല മലയാളത്തിലും ആരാധകരുള്ള നടനാണ് വിജയ് സേതുപതി. പുതിയ സിനിമയുടെ ചിത്രീകരണത്തിനായി ആലപ്പുഴയില്‍ എത്തിയ നടന്‍ വിജയ് സേതുപതിയെ കാണാനും ഒരു സെല്‍ഫി എടുക്കാനും ആരാധകരുടെ തിരക്കാണ്. എന്നാല്‍ കഴിഞ്ഞ ദിവസം വിജയ് സേതുപതിയെപ്പോലും ഞെട്ടിച്ചുകൊണ്ട് ഒരാള്‍ ഷൂട്ടിങ് സെറ്റില്‍ എത്തി. മക്കള്‍ സെല്‍വന്റെ രൂപത്തില്‍ എത്തിയ അജിത് ചെങ്ങറ എന്ന മിമിക്രി കലാകാരനാണ് ഷൂട്ടിങ് സെറ്റില്‍ അത്ഭുതമായി മാറിയത്.സ്റ്റേജില്‍ ഷോ കളില്‍ വിജയ് സേതുപതിയായി എത്തുന്ന അജിത്ത് ഷൂട്ടിങ് സെറ്റില്‍ എത്തിയതും വിജയ് സേതുപതിയുടെ രൂപത്തില്‍ തന്നെ
തന്റെ രൂപത്തിലുള്ള മറ്റൊരാളെ കണ്ട സാക്ഷാല്‍ വിജയ് സേതുപതി തന്നെ ഞെട്ടി. തന്റെയും വിജയ് സേതുപതിയുടേ ഫോട്ടോയും ചേര്‍ത്തുവെച്ച കൊളാഷുമായിട്ടാണ് അജിത്ത് എത്തിയത്. അതില്‍ ഒരു ഫോട്ടോയില്‍ സേതുപതി ഓട്ടോഗ്രാഫ് നല്‍കിയപ്പോള്‍ അജിത് ചെങ്ങറയെ ഞെട്ടിച്ച് വിജയ് സേതുപതിയുടെ ചോദ്യം ഒരു ഓട്ടോഗ്രാഫ് തരുമോ? മറ്റൊരു ഫോട്ടോയില്‍ താരം അജിത്തില്‍ നിന്ന് ഓട്ടോഗ്രാഫ് വാങ്ങി. സേതുപതിയോട് ചേര്‍ന്ന് നിന്ന് ഫോട്ടോ എടുത്താണ് അജിത്ത് മടങ്ങിയത്. വിജയ് സോതുപതിക്കൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.