Latest News

പരിശോധനയില്‍ എസി തകരാറിനുള്ള സാധ്യത കണ്ടെത്താനായില്ല; കാര്‍ബണ്‍ മോണോക്സൈഡ് രൂപപ്പെട്ടത് എങ്ങനെ എന്ന് ഉറപ്പില്ല; നടന്‍ വിനോദ് തോമസിന്റെ മരണത്തില്‍ ദൂരൂഹത

Malayalilife
 പരിശോധനയില്‍ എസി തകരാറിനുള്ള സാധ്യത കണ്ടെത്താനായില്ല; കാര്‍ബണ്‍ മോണോക്സൈഡ് രൂപപ്പെട്ടത് എങ്ങനെ എന്ന് ഉറപ്പില്ല; നടന്‍ വിനോദ് തോമസിന്റെ മരണത്തില്‍ ദൂരൂഹത

ടന്‍ വിനോദ് തോമസിന്റെ മരണത്തില്‍ ദൂരൂഹത തുടരുന്നു. പൊലീസ് എല്ലാ വശവും പരിശോധിക്കും. വിനോദിനെ മരിച്ചനിലയില്‍ കണ്ടെത്തിയ കാറില്‍ തകരാറൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നതാണ് വസ്തുത. വിദഗ്ധരായ മെക്കാനിക്കല്‍ എന്‍ജിനീയര്‍മാരെ എത്തിച്ച് കാര്‍ പരിശോധിക്കുമെന്നു പൊലീസ് അറിയിച്ചു. ഫൊറന്‍സിക് വിഭാഗവും മോട്ടര്‍ വാഹന വകുപ്പും നടത്തിയ പരിശോധനയില്‍ എസി തകരാറിനുള്ള സാധ്യത തള്ളുകയാണ്.

ശനിയാഴ്ച വൈകിട്ട് പാമ്പാടിയിലെ ബാറിനു സമീപത്തെ പാര്‍ക്കിങ് ഗ്രൗണ്ടിലാണു മീനടം കുറിയന്നൂര്‍ സ്വദേശിയായ നടന്‍ വിനോദ് തോമസിനെ (47) കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കാര്‍ബണ്‍ മോണോക്സൈഡ് ഉള്ളില്‍ച്ചെന്നാണു മരണമെന്നു പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു. ഫൊറന്‍സിക് പരിശോധനയില്‍ കാറിനുള്ളില്‍ കാര്‍ബണ്‍ മോണോക്സൈഡ് രൂപപ്പെട്ടത് എങ്ങനെയെന്നു ഉറപ്പിക്കാനായില്ല. വിനോദിന്റെ സംസ്‌കാരം ഇന്നു 2നു മുട്ടമ്പലം വൈദ്യുത ശ്മശാനത്തില്‍ നടക്കും.

കോട്ടയം പാമ്പാടി ഡ്രീം ലാന്‍ഡ് ബാറിന് സമീപത്ത് പാര്‍ക്ക് ചെയ്ത കാറിനുള്ളിലാണ് വിനോദിന്റെ മൃതദേഹം കണ്ടെത്തിയത്. കാറിനുള്ളില്‍ കയറിയ വിനോദ് ഏറെ നേരമായിട്ടും പുറത്തിറങ്ങാത്തതിനെത്തുടര്‍ന്ന് ബാറിലെ സുരക്ഷാ ജീവനക്കാരന്‍ കാറിന്റെ അരികില്‍ കാറിന്റെ അരികില്‍ എത്തിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടത് ഉടന്‍ തന്നെ പൊലീസിനെ വിവരം അറിയിച്ചു. പാമ്പാടി പൊലീസ് സ്ഥത്തെത്തി ഡോറിന്റെ ചില്ല് തകര്‍ത്ത് പുറത്തെടുത്തു. പൊലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു. അവിവാഹിതനാണ്. നത്തോലി ഒരു ചെറിയ മീനല്ല, അയ്യപ്പനും കോശിയും, കേരള ക്രൈം ഫയല്‍സ് തുടങ്ങി നിരവധി ചിത്രങ്ങളിലും ചിത്രങ്ങളിലും ഷോര്‍ട്ട് ഫിലിമുകളിലും അഭിനയിച്ചിട്ടുണ്ട്.

ഉച്ചയ്ക്ക് 12നാണ് വിനോദ് ബാറിലെത്തിയതെന്ന് പൊലീസ് പറയുന്നു. നേരം വൈകിയിട്ടും കാറിനുള്ളില്‍ നിന്നും ഇറങ്ങാതെ വന്നതോടെ സെക്യൂരിറ്റി പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് എത്തുകയും വിനോദിനെ പാമ്പാടി താലൂക്ക് ആശുപത്രിയിലെത്തിക്കുകയും ചെയ്തു. എന്നാല്‍ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മീനടം ഉണക്കപ്ലാവില്‍ തനിച്ചായിരുന്നു വിനോദിന്റെ താമസം.

വിനോദിന്റെ മരണ കാരണം കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിച്ചതാണോ എന്ന് സംശയത്തിലാണ് പൊലീസ്. ആന്തരികാവയവങ്ങള്‍ക്ക് ഓക്‌സിജന്‍ എത്തിക്കുന്നത് തടയുകയാണ് കാര്‍ബണ്‍ മോണോക്‌സൈഡ് ചെയ്യുന്നത്. കാറിന്റെ എസി ഓണാക്കി ഉള്ളില്‍ ഇരിക്കുന്നവരും ഉറങ്ങുന്നവരും ഏറെ സൂക്ഷിക്കാനുള്ളത് കാര്‍ബണ്‍ മോണോക്‌സൈഡ് എന്ന് വിഷവാതകത്തെയാണ്. എന്നാല്‍ വിനോദ് തോമസിന്റെ കാറില്‍ എസി തകരാറിലായിട്ടില്ല.

വാഹനം നിര്‍ത്തിയിട്ടിരിക്കുകയാണെങ്കില്‍ പോലും എന്‍ജിന്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുമ്പോള്‍ ഈ വാതകം അല്പാല്പം ഉയരാന്‍ സാദ്ധ്യതയുണ്ട്. മണമോ നിറമോ ഇല്ലാത്ത വാതകമായതിനാല്‍ ഇത് നിറയുന്നത് അറിയില്ല. വിന്‍ഡോ ഗ്‌ളാസുകള്‍ അടച്ചിട്ടിരിക്കുന്നതിനാല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കും. ഇത് ശരീരത്തിനുള്ളില്‍ എത്തിയാല്‍ മരണംവരെ സംഭവിക്കാമെന്നാണ് വിലയിരുത്തല്‍. ഏതായാലും വിനോദ് തോമസിന്റെ കാര്യത്തില്‍ ഇത് എങ്ങനെ കാറിനുള്ളില്‍ എത്തിയതെന്നതില്‍ വിശദ അന്വേഷണം നടത്തേണ്ടതുണ്ട്.

vinod thomas death follow up

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES