നഷ്ടപ്രണയത്തിന്റെ കഥപറഞ്ഞ ഗൗതം മേനോന്‍ ചിത്രമാണ് വിണ്ണൈ താണ്ടി വരുവായ. മറ്റു പ്രണയ ചിത്രങ്ങളില്‍ നിന്നും വേറിട്ട് നില്‍ക്കുന്ന ചിത്രം എന്നതിലുപരി ഒരു മാജിക്കല്‍ ടച്ചാണ് കഥയിലെ ഓരോ രംഗങ്ങളിലും. 14 വര്‍ഷത്തിന് ശേഷം വീണ്ടും തീയറ്ററുകളില്‍ റീ റിലീസിലെത്തിയ ചിത്രം ഇപ്പോള്‍ ആയിരം ദിവസം തികച്ചിരിക്കുകയാണ്.
ചെന്നൈയിലെ അണ്ണാ നഗറിലുള്ള പിവിആര്‍ സിനിമാസിലാണ് ചിത്രം ഇപ്പോഴും വിജയകരമായി പ്രദര്‍ശനം തുടരുന്നത്. ഒരു ഷോ മാത്രമുള്ള സിനിമ കാണാന്‍ ദിവസവും ആളുകളുടെ തിരക്കാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
റിലീസ് ചെയ്ത് 14 വര്‍ഷം കഴിഞ്ഞിട്ടും പ്രേക്ഷകര്‍ക്ക് ചിത്രത്തോടുള്ള ഇഷ്ടം കുറഞ്ഞിട്ടില്ല എന്നാണ് ഇത് സൂചിപ്പിക്കുന്നത്. റീ റിലീസുകള്‍ ട്രെന്‍ഡിങ് ആകുന്ന ഈ കാലത്ത് ഒരു സിനിമ 1000 ദിവസം തികയ്ക്കുന്നത് അപൂര്‍വതയാണ്.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് യുവജനതയുടെ മനസ്സില്‍ കോളിളക്കം സൃഷ്ടിച്ച ചിത്രമായിരുന്നു വിണ്ണൈത്താണ്ടി വരുവായാ. തമിഴകത്തെന്നപോലെ കേരളക്കരയിലും ഈ ചിത്രം തരംഗമായിരുന്നു. കാര്‍ത്തിക്ക് എന്ന യുവാവിന് ജെസി എന്ന മലയാളി പെണ്‍കുട്ടിയോട് തോന്നുന്ന ഭ്രാന്തമായ പ്രണയമാണ് അന്ന് സിനിമാപ്രേമികള്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചത്.
ഇന്നും തമിഴ്- മലയാളം സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട റൊമാന്റിക് ചിത്രങ്ങളുടെ പട്ടികയില്‍ ആദ്യ സ്ഥാനങ്ങളിലുള്ള ചിത്രമാണിത്. 2010ല്‍ ആണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്. എആര്‍ റഹ്മാന്‍ ഈണം നല്‍കിയ ചിത്രത്തിലെ ഗാനങ്ങള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.