Latest News

സ്വന്തം വ്യവസായം വലുതാക്കാന്‍ ചാനലുകളില്‍ വന്നിരുന്ന് ഇന്ത്യയെന്ന മഹാരാജ്യത്തെ മോശമായി കാണിച്ച് ആ കാശു കൊണ്ട് കുടുംബം പോറ്റുന്നു; ലോകത്തിന്റെ സ്വകാര്യതയിലേക്ക് ക്യാമറ കൊണ്ട് ഒളിഞ്ഞു നോക്കുന്ന ഇദ്ദേഹത്തെ നമ്പരുത്; സന്തോഷ് ജോര്‍ജ് കുളങ്ങരയെ അധിക്ഷേപിച്ച് വിനായകന്‍

Malayalilife
topbanner
സ്വന്തം വ്യവസായം വലുതാക്കാന്‍ ചാനലുകളില്‍ വന്നിരുന്ന് ഇന്ത്യയെന്ന മഹാരാജ്യത്തെ മോശമായി കാണിച്ച് ആ കാശു കൊണ്ട് കുടുംബം പോറ്റുന്നു; ലോകത്തിന്റെ സ്വകാര്യതയിലേക്ക് ക്യാമറ കൊണ്ട് ഒളിഞ്ഞു നോക്കുന്ന ഇദ്ദേഹത്തെ നമ്പരുത്; സന്തോഷ് ജോര്‍ജ് കുളങ്ങരയെ അധിക്ഷേപിച്ച് വിനായകന്‍

യാത്രാവിവരണങ്ങളിലൂടെ ശ്രദ്ധേയനായ സന്തോഷ് ജോര്‍ജ് കുളങ്ങരയെ അധിക്ഷേപിച്ച് നടന്‍ വിനായകന്‍. സന്തോഷ് ജോര്‍ജ് കുളങ്ങരയെ വിശ്വസിക്കരുതെന്നും ഇയാള്‍ ഇന്ത്യയെ മോശമായാണ് ചിത്രീകരിക്കുന്നതെന്നും വിനായകന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറ്റപ്പെടുത്തുന്നു. മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് ക്യാമറയും കൊണ്ട് ഒളിഞ്ഞ് നോക്കുന്ന വ്യക്തിയാണ് സന്തോഷ് ജോര്‍ജ് കുളങ്ങര. യുവതീ യുവാക്കള്‍ നിങ്ങളുടെ സന്തോഷത്തിന്റെ ലോകത്തേക്ക് പറന്നു പോകുവെന്നും ഇയാളെ നമ്പരുതെന്നും വിനായകന്‍ ഫേസ്ബുക്കില്‍ കുറിച്ചു. വിനായകന്റെ പോസ്റ്റിന് കമന്റ് ബോക്സില്‍ വിമര്‍ശനവുമായി നിരവധിപേരാണ് എത്തുന്നത്.

'**ഇദ്ദേഹത്തെ നമ്പരുത്* 
യുവതീ..യുവാക്കളോട് .....
>ലോകത്തിന്റെ സ്വകാര്യതയിലേക്ക് ക്യാമറ കൊണ്ട് ഒളിഞ്ഞു നോക്കുന്ന ഇദ്ദേഹത്തെ നമ്പരുത്. സ്വന്തം വ്യവസായം  വലുതാക്കാന്‍ ചാനലുകളില്‍ വന്നിരുന്ന് ഇന്ത്യയെന്ന മഹാരാജ്യത്തെ മോശമായി  കാണിച്ച് ആ കാശു കൊണ്ട്  കുടുംബം പോറ്റുന്ന ഇദ്ദേഹത്തെ പോലെ (ലോകം അറിയാമെന്ന് സ്വയം നടിക്കുന്ന ) ആളുകളെ നമ്പരുത്.... യുവതീ യുവാക്കളേ...നിങ്ങള്‍ നിങ്ങളുടെ സന്തോഷത്തിന്റെ ലോകത്തേക്ക് പറന്നു പോകു.... ഇദ്ദേഹത്തെ നമ്പരുത്....'' എന്നാണ് വിനായകന്‍ ഫെയ്‌സ്ബുക്കിലൂടെ കുറിച്ചത്. താരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിനെ വിമര്‍ശിച്ച് പലരും കമന്റുകള്‍ കുറിക്കുന്നുണ്ട്.


 

vinayakan against santhosh george kulangara

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES