കാര്‍ത്തിക് സുബ്ബരാജ്-രജനി ചിത്രം പേട്ടയിലെ ആദ്യഗാനം പുറത്തിറങ്ങി. ഒരു ദിവസത്തിനുള്ളില്‍ 50 ലക്ഷത്തോളം വ്യൂസാണ് 'മരണ മാസ്' എന്ന ഗാനത്തിന്റെ ലിറിക് വീഡിയോ നേടിയെടുത്തിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തില്‍ വിജയ് സേതുപതി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് നിര്‍മ്മാതാക്കളായ സണ്‍ പിക്‌ചേഴ്‌സ്.ജിത്തു എന്നാണ് പേട്ടയിലെ വിജയ് സേതുപതി കഥാപാത്രത്തിന്റെ പേര്. മുഖത്ത് പരിക്കുകളുള്ള കഥാപാത്രം തോക്കേന്തി നെഗറ്റീവ് രൂപത്തില്‍ നില്‍ക്കുന്നത്. ഒരു ഷാളും പുതച്ചിട്ടുണ്ട്. സൂക്ഷിച്ചുനോക്കിയാല്‍ പിന്നില്‍ രജനി കഥാപാത്രത്തിന്റെ നിഴല്‍രൂപവും ദൃശ്യമാണ് പോസ്റ്ററില്‍.
സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരന്‍ നിര്‍മ്മിക്കുന്ന പേട്ട ഒരു ആക്ഷന്‍ ചിത്രമാണ്. വിജയ് സേതുപതിയെക്കൂടാതെ ബോബി സിംഹ, ശശികുമാര്‍, സിമ്രാന്‍, തൃഷ, നവാസുദ്ദീന്‍ സിദ്ദിഖി, മണികണ്ഠന്‍ ആചാരി എന്നിവരൊക്കെ രജനിക്കൊപ്പം അണിനിരക്കും. അടുത്ത പൊങ്കലിന് ചിത്രം തീയേറ്ററുകളിലെത്തും.ഇരട്ട പ്രതിച്ഛായയുള്ള കഥാപാത്രമാണ് ചിത്രത്തില്‍ രജനിയുടേതെന്നാണ് റിപ്പോര്‍ട്ടുകള്‍. പകല്‍ ഒരു ഹോസ്റ്റല്‍ വാര്‍ഡനും രാത്രി അധോലോക നേതാവുമാണ് രജനിയുടെ കഥാപാത്രമെന്നും കേള്‍ക്കുന്നു. എന്നാല്‍ സംവിധായകനോ മറ്റ് അണിയറക്കാരോ ഈ റിപ്പോര്‍ട്ടുകളെക്കുറിച്ച് പ്രതികരിച്ചിട്ടില്ല