Latest News

എ.ഐ ഉപയോഗിച്ചുള്ള വ്യാജ വീഡിയോകള്‍ സൈബറിടത്തില്‍ പ്രചരിക്കുന്നു; ആരാധകര്‍ക്ക് മുന്നറിയിപ്പമായി നടി വിദ്യ ബാലന്‍ 

Malayalilife
 എ.ഐ ഉപയോഗിച്ചുള്ള വ്യാജ വീഡിയോകള്‍ സൈബറിടത്തില്‍ പ്രചരിക്കുന്നു; ആരാധകര്‍ക്ക് മുന്നറിയിപ്പമായി നടി വിദ്യ ബാലന്‍ 

സൈബറിടത്തില്‍ വ്യാജ വീഡിയോകള്‍ പ്രചരിക്കുന്നതില്‍ മുന്നറിയിപ്പുമായി നടി വിദ്യാ ബാലന്‍. ആരാധകര്‍ക്ക് മുന്നറിയിപ്പു നല്‍കിയാണ് നടി രംഗത്തുവന്നത്. എ.ഐ ഉപയോഗിച്ചാണ് വിഡിയോകള്‍ നിര്‍മിച്ചതെന്ന് വിദ്യ ബാലന്‍ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. അവ വിശ്വസിക്കരുതെന്നും നടി മുന്നറിയിപ്പ് നല്‍കി. എ.ഐ നിര്‍മിത വിഡിയോ പങ്കുവെച്ചാണ് വിദ്യ ബാലന്‍ മുന്നറിയിപ്പ് നല്‍കിയത്. 

വ്യാജ വിഡിയോയെക്കുറിച്ച് ആരാധകര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്ന ഒരു പോസ്റ്റ് താരം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചു. വിഡിയോകള്‍ പങ്കിടുന്നതിന് മുമ്പ് വിവരങ്ങള്‍ പരിശോധിക്കാനും ജാഗ്രത പുലര്‍ത്താനും അഭ്യര്‍ഥിക്കുന്നതായും നടി പറഞ്ഞു. വിഡിയോകളിലെ ആശയം തന്റെ കാഴ്ചപാടല്ലെന്നും നടി വ്യക്തമാക്കി. 'ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ എന്റേതായി ഒന്നിലധികം വിഡിയോകള്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ അവ എ.ഐ ജനറേറ്റുചെയ്തതും ആധികാരികമല്ലാത്തതുമാണെന്ന് വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു. 

അവയുടെ നിര്‍മാണത്തിലോ പ്രചരിപ്പിക്കുന്നതിലോ എനിക്ക് യാതൊരു പങ്കാളിത്തവുമില്ല -വിദ്യ ബാലന്‍ കുറിച്ചു. വ്യാജ എ.ഐ വിഡിയോ ഒരു താരത്തെ മോശമായി ചിത്രീകരിക്കുന്നത് ആദ്യമായല്ല. നേരത്തെ, ഡീപ്ഫേക്ക് വിഡിയോ വൈറലായതിനെ തുടര്‍ന്ന് രശ്മിക മന്ദാന വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ദീപിക പദുക്കോണ്‍, ആലിയ ഭട്ട്, കത്രീന കൈഫ്, രണ്‍വീര്‍ സിങ്, ആമിര്‍ ഖാന്‍, സച്ചിന്‍ ടെണ്ടുല്‍ക്കര്‍ തുടങ്ങിയവരും സമാനമായ പ്രശ്‌നങ്ങള്‍ നേരിട്ടിട്ടുണ്ട്.

vidya balan warns fans about fake

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES