ബാലതാരമായി തുടങ്ങി മലയാള സിനിമയില്‍ നായകനാകുന്ന ഗണപതിയും യുവതാരം ബാലുവര്‍ഗീസും ഒന്നിക്കുന്ന വള്ളിക്കുടിലിലെ വെള്ളക്കാരന്‍ നവംബര്‍ 9ന് തിയേറ്ററുകളിലേക്ക്.നവാഗതനായ ഡഗ്ലസ് ആല്‍ഫ്രഡ് സംവിധാനം ചെയ്യുന്ന ചിത്രം മലര്‍ സിനിമാസിന്റെ ബാനറില്‍ ജുവിസ് പ്രൊഡക്ഷന്‍സും ചേര്‍ന്ന് നേവിസ് സേവ്യര്‍, സിജു മാത്യു, സജ്ഞിത വി എസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കും.ലാല്‍ മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയില്‍ മുത്തുമണിയും വേറിട്ട കഥാപാത്രവുമായി എത്തുന്നു. ഇവരെക്കുടാതെ രാഹുല്‍ മാധവ്,അജു വര്‍ഗീസ്, രന്‍ജി പണിക്കര്‍, വിഷ്ണു ഗോവിന്ദന്‍, പാഷാണം ഷാജി, മറിമായം ശ്രീകുമാര്‍, കുപ്പുള്ളി ലീല എന്നിവരും അഭിനയിക്കുന്നു.
പുതുതലമുറയുടെ യുറോപ്പ് ഭ്രമം കുടുംബത്തിലും സമൂഹത്തിലും ഉണ്ടാകുന്ന മാറ്റങ്ങളും നവകാഴ്ചപ്പാടുകളും വ്യക്തമായ രാഷ്ട്രീയത്തിലൂടെയും നര്‍മ്മത്തിലൂടെയുമാണ് സിനിമയില്‍ പ്രതിപാദിക്കുന്നത്. ക്യാമറ പവി.കെ.പവന്‍, ഗാനരചന ഹരിനാരായണന്‍, സംഗീതം ദീപക് ദേവ്, എഡിറ്റിങ് നൗഫല്‍ അബ്ദുള്ള എന്നിവര്‍ നിര്‍വഹിക്കുന്നു.