ആശ ശരതിന്റെ മകളായ ഉത്തരയും പ്രേക്ഷകര്‍ക്ക് പരിചിതയാണ്. സോഷ്യല്‍മീഡിയയിലൂടെയായി ഉത്തര പങ്കിടുന്ന വിശേങ്ങള്‍ പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. വിവാഹ വാര്‍ഷികത്തെക്കുറിച്ചുള്ള പോസ്റ്റാണ് ഇപ്പോള്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെയായി ഉത്തര വിശേഷങ്ങളെല്ലാം പങ്കിടാറുണ്ട്.
മുംബൈ സ്വദേശിയായ ആദിത്യ മേനോനായിരുന്നു ഉത്തരയെ വിവാഹം ചെയ്തത്.രണ്ട് വര്‍ഷം മുന്‍പ് ഞാന്‍ യെസ് പറഞ്ഞു. അന്ന് മുതല്‍ ഇന്നുവരെയുള്ള വിവാഹ ജീവിതം തമാശ നിറഞ്ഞതാണ്. ഓരോ നിമിഷവും വിലപ്പെട്ടതാണ്. നിര്‍ത്താതെയുള്ള ചിരിയും തമാശകളുമൊക്കെ ഇപ്പോഴും അതേപോലെയുണ്ട്. ഹാപ്പി ആനിവേഴ്സറി മൈ ലവ് എന്നായിരുന്നു ഉത്തര കുറിച്ചത്.നിരവധി പേരായിരുന്നു പോസ്റ്റിന് താഴെയായി ഉത്തരയ്ക്ക് ആശംസ അറിയിച്ചിട്ടുള്ളത്.
നിരവധി പേരായിരുന്നു പോസ്റ്റിന് താഴെയായി ഉത്തരയ്ക്ക് ആശംസ അറിയിച്ചിട്ടുള്ളത്. ഹാപ്പി ആനിവേഴ്സറി മൈ ഡിയേര്‍സ് എന്നായിരുന്നു ബിജു ധ്വനിതരംഗിന്റെ കമന്റ്. ആശ ശരതും കുടുംബവുമായി വര്‍ഷങ്ങളായുള്ള ബന്ധമാണ് ബിജുവിന്. പരിപാടികളിലെല്ലാം അദ്ദേഹം പങ്കെടുക്കാറുണ്ട്.