ടോവിനോ എപ്പോഴും ജനപ്രിയതാരം ആണ്. പ്രളയത്തിന്റെ സമയത്ത് ഏറ്റവും സജീവമായി പ്രവര്‍ത്തിച്ച താരം ടൊവിനോ തോമസായിരുന്നു. ഇതോടെ ടൊവിനോ ഒരു ജനപ്രിയനായി മാറിയെന്ന് പറയാം. സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കുന്ന താരം പലപ്പോഴും ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാറുണ്ട്. അത്തരം കിടിലന്‍ മറുപടിയുടെ പേരിലും താരം വാര്‍ത്തകളില്‍ നിറഞ്ഞിട്ടുണ്ട്.ഇപ്പോഴും അതുപോലൊരു സംഭവം ഉണ്ടായിരിക്കുകയാണ്. സിക്സ് പാക് ഉണ്ടാക്കുന്നതിനെക്കാളും ബോഡി ഫിറ്റ്നെസ് നോക്കുന്ന ആളാണ് ടൊവിനോ. ജിമ്മില്‍ നിന്നും വര്‍ക്കൗട്ട് ചെയ്യുന്ന വീഡിയോസും ഫോട്ടോസും താരം തന്നെ പുറത്ത് വിടാറുണ്ട്. അത്തരത്തില്‍ ഒരു ഫോട്ടോയ്ക്ക് താഴെ തന്നെ ട്രോളാന്‍ വന്ന ആരാധകന് കലക്കന്‍ മറുപടി കൊടുത്തിരിക്കുകയാണ്.
ബോഡി ബില്‍ഡിംഗിനും ശാരീരിക ക്ഷമതയ്ക്കുമെല്ലാം വളരെയേറെ പ്രധാന്യം നല്‍കുന്ന താരമാണ് ടൊവിനോ തോമസ്. കഴിഞ്ഞ ദിവസം ഇന്‍സ്റ്റാഗ്രാമിലൂടെ ടൊവിനോ പുറത്ത് വിട്ട ചിത്രവും വീഡിയോയുമാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചകള്‍ക്ക് കാരണമായിരിക്കുന്നത്. ശരീര സൗന്ദര്യ ആരാധകര്‍ക്കായി ജിമ്മില്‍ പോയി അവിടെ നിന്നും വര്‍ക്കൗട്ട് ചെയ്യുന്ന വീഡിയോ ആണ് ടൊവിനോ പങ്കുവെച്ചിരിക്കുന്നത്. അതിനൊപ്പം ചില കിറുക്കളും താരം പങ്കുവെച്ചിട്ടുണ്ട്.കാലിന് സ്ട്രെങ്ത്ത് ലഭിക്കുന്ന തരത്തിലുള്ള വര്‍ക്കൗട്ടായിരുന്നു ടൊവിനോ ചെയ്തിരുന്നത്. ഫ്ളെക്സിബിള്‍ ആയ മൂവ്മെന്റുകളോടെ തല കീഴായി തൂങ്ങി കിടക്കുകയും അതിനൊപ്പം ചില കസര്‍ത്തുകള്‍ നടത്തുന്നതുമാണ് വീഡിയോയലിുള്ളത്. വര്‍ക്കൗട്ടിന് ശേഷമുള്ള കിറുക്കുകള്‍, കരുത്ത് പരീക്ഷിക്കുകയാണെന്നും പറഞ്ഞാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. പണ്ട് സര്‍ക്കസില്‍ ആയിരുന്നോ? സര്‍ക്കസുകാര്‍ കാണേണ്ട, കൊത്തികൊണ്ട് പോവും. നിങ്ങള്‍ റബ്ബല്‍ പാലാണോ കുടിക്കുന്നത് എന്നിങ്ങനെ ടൊവിനോയുടെ പോസ്റ്റിന് താഴെ നിരവധി കമന്റുകളാണ് വരുന്നത്.
RECOMMENDED FOR YOU:
no relative items