തെലുങ്ക്, തമിഴ് സിനിമകളില്‍ നല്ല തിരക്കുള്ള നടിയാണ് തമന്ന.ബോളിവുഡിലും അഭിനയിക്കാന്‍ അവസരം ലഭിച്ചത് മുതല്‍ നടിക്ക് നല്ല സ്വീകാര്യതയാണ് ലഭിക്കുന്നത്. ഏറ്റവും പുതിയ ചിത്രമായ എഫ്2 ഫണ്‍ ആന്റ് ഫ്രസ്റ്റേഷന്റെ റിലീസിങ് തിരക്കുകളിലാണ് തമന്ന ഇപ്പോള്‍. ചിത്രം ഇറങ്ങുന്നതിനു മുമ്പ് തന്നെ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധപ്പിടിച്ചു പറ്റിയിരിക്കുയാണ് ഇപ്പോള്‍. കഴിഞ്ഞ ദിവസം തമന്നയോട് ചോദിച്ച ഒരു ചോദ്യമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുന്നത്.
ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടിയില്‍ പങ്കെടുക്കവെയാണ് തമന്നയ്ക്ക് ആ ചോദ്യം നേരിടേണ്ടി വന്നത്. ഐറ്റം ഡാന്‍സുകളോട് താത്പര്യമുണ്ടോ.. കരിയറില്‍ അത്തരമൊരു അവസരം വന്നാല്‍ ചെയ്യുമോ എന്നായിരുന്നു ചോദ്യം. തീര്‍ച്ചയായും ചെയ്യും എന്ന് നടി പറഞ്ഞു.
കരിയറിന്റെ തുടക്കത്തില്‍ ഡാന്‍സ് കൊണ്ടാണ് എന്നെ ആളുകള്‍ ശ്രദ്ധിച്ചത്. ഇപ്പോഴുള്ള നടിമാര്‍ക്ക് തങ്ങളുടെ ഡാന്‍സിലുള്ള കഴിവ് തെളിയിക്കാന്‍ അധികം അവസരങ്ങള്‍ ലഭിയ്ക്കുന്നില്ല. എന്നെ സംബന്ധിച്ച് ഒരു ഐറ്റം ഡാന്‍സ് ലഭിച്ചാല്‍ അതൊരു അവസരമായി കാണും- തമന്ന പറഞ്ഞു.
എഫ് 2 ഫണ്‍ ആന്റ് ഫ്രസ്റ്റേഷന്‍ ജനുവരി 12 ന് റിലീസ് ചെയ്യും. തമിഴില്‍ കണ്ണേ കലൈമാനേ എന്ന ചിത്രമാണ് റിലീസിന് തയ്യാറെടുക്കുന്നത്. ദാറ്റ് ഈസ് മഹാലക്ഷ്മി, സേ റാ നരംസിഹ റെഡ്ഡി എന്നീ തെലുങ്ക് ചിത്രങ്ങള്‍ക്ക് പുറമെ ദേവി 2 എന്ന തമിഴ് ചിത്രവും കാമോഷി എന്ന ഹിന്ദി ചിത്രവും അണിയറയില്‍ ഒരുങ്ങുന്നുണ്ട്.