ബിജു മേനോനും ആസിഫ് അലിയും കേന്ദ്രകഥാപാത്രങ്ങളായെത്തിയ ചിത്രം തീയേറ്ററിലെത്തി ആദ്യ വാരം കഴിയുമ്പോള്‍ മികച്ച കളക്ഷനും പ്രേക്ഷകാഭിപ്രായവുമാണ് ലഭിക്കുന്നത്.സിനിമയുടെ പ്രെമോഷന് കൊച്ചിയിലെ ട്രാഫിക്ക് ബ്ലോക്ക് മൂലം മെട്രോയില്‍ യാത്ര ചെയ്ത അണിയറ പ്രവര്‍ത്തകരുടെ ദൃശ്യങ്ങളാണ് ശ്രദ്ധ നേടുന്നത്.
ലുലു മാളില്‍ നിന്ന് മറ്റൊരു തിയേറ്റര്‍ സന്ദര്‍ശിക്കാനായി പുറപ്പെട്ട ആസിഫ് അലിയും സംഘവും റോഡിലെ തിരക്ക് മൂലമാണ് മെട്രോയില്‍ അടുത്ത തിയേറ്ററിലേക്ക് പോകാമെന്ന് തീരുമാനിച്ചത്.സിനിമാ താരവും സംഘവും മെട്രോയില്‍ പോവുന്നത് കണ്ട യാത്രക്കാര്‍ക്കും അതൊരു അത്ഭുതവും കൗതുകവുമായി.
തലവനില്‍ ആദ്യ ഷോ കാണാന്‍ ആസിഫിന്റെ മാതാപിതാക്കളും എത്തിയിരുന്നു. ആദ്യമായാണ് ബാപ്പയും ഉമ്മയും തന്റെ ഒരു ചിത്രം കാണാന്‍ ആദ്യ ദിനം ആദ്യ ഷോയ്ക്ക് തന്നെ വരുന്നത്. ഷോ കഴിഞ്ഞ് മാദ്ധ്യമപ്രവര്‍ത്തകര്‍ സിനിമയുടെ വിശേഷങ്ങള്‍ ചോദിക്കുമ്പോള്‍ അകലെനിന്ന് ഇതൊക്കെ കണ്ടുകൊണ്ടിരിക്കുന്ന ബാപ്പയെ ഒളികണ്ണിട്ട് നോക്കി. തിരിച്ചുവരവ് ആഘോഷിക്കുമ്പോള്‍ ബാപ്പയും ഉമ്മയും കൂടെവേണമെന്നത് എന്റെ വാശിയായിരുന്നു'- താരം പങ്കുവച്ചു
ബിജു മേനോന്‍ - ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ജിസ് ജോയ് സംവിധാനം ചെയ്ത തലവന്‍ കഴിഞ്ഞദിവസമാണ് തിയേറ്ററുകളിലെത്തിയത്. മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിനുണ്ടായിരിക്കുന്നത്. ആസിഫ് അലിയുടെ അഭിനയത്തെപ്പറ്റിയാണ് എല്ലാവരും എടുത്ത് പറയുന്നത്.
രണ്ട് വ്യത്യസ്ഥ റാങ്കിലെ പൊലീസ് ഓഫീസര്‍മാരുടെ ഇടയിലുണ്ടാകുന്ന പ്രശ്നങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. മലബാറിലെ നാട്ടിന്‍പുറങ്ങളെ പ്രധാന പശ്ചാത്തലമാക്കി ഒരുക്കിയിരിക്കുന്ന ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലറാണ് ചിത്രം. അനുശ്രീ, മിയ, ദിലീഷ് പോത്തന്‍, കോട്ടയം നസീര്‍, ശങ്കര്‍ രാമകൃഷ്ണന്‍, ജോജി കെ. ജോണ്‍, ദിനേശ്, അനുരൂപ്, നന്ദന്‍ ഉണ്ണി, ബിലാസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.