മാമന്നനിലെ ഹിറ്റ് കഥാപാത്രത്തിന് പിന്നാലെ രജനീകാന്തിന്റെ വില്ലനാകാന്‍ ഫഹദ് ഫാസില്‍; 'തലൈവര്‍ 170'യുടെ പ്രഖ്യാപനം ഉടന്‍

Malayalilife
 മാമന്നനിലെ ഹിറ്റ് കഥാപാത്രത്തിന് പിന്നാലെ രജനീകാന്തിന്റെ വില്ലനാകാന്‍ ഫഹദ് ഫാസില്‍; 'തലൈവര്‍ 170'യുടെ പ്രഖ്യാപനം ഉടന്‍

ലയാളത്തിലെയെന്നപോലെതന്നെ തമിഴകത്തും തെലുങ്കിലും ഇപ്പോള്‍ തിളങ്ങി നില്‍ക്കുകയാണ് നടന്‍ ഫഹദ് ഫാസില്‍. 'മാമന്നന്‍' ചിത്രത്തിലെ ഫഹദിന്റെ വില്ലന്‍ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഫഹദ് വീണ്ടും വില്ലന്‍ ആകുന്നു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ഇനി രജനികാന്തിന്റെ വില്ലനായാണ് ഫഹദ് സ്‌ക്രീനിലേക്ക് എത്താന്‍ പോകുന്നത് എന്നാണ് റിപ്പോര്‍ട്ട്.

'തലൈവര്‍170' എന്നാവും ചിത്രത്തിന്റെ ടൈറ്റില്‍. ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ജയിലര്‍ സിനിമയുടെ വിജയഭേരി തീരും മുന്‍പാണ് തലൈവറുടെ അടുത്ത ചിത്രത്തിന്റെ ഒരുക്കങ്ങള്‍ വാര്‍ത്തയാകുന്നത്. . ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനവും പൂജയും ഈയാഴ്ചയുണ്ടായേക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ചിത്രത്തില്‍ അമിതാഭ് ബച്ചനും മഞ്ജുവാര്യരും പ്രധാന കഥാപാത്രങ്ങളായേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.  ലൈക്ക പ്രൊഡക്ഷന്‍സിലാണ് തലൈവര്‍170 ഒരുങ്ങുന്നത്. ചിത്രത്തില്‍ സംഗീതം അനിരുദ്ധ് രവിചന്ദറിന്റേതായിരിക്കും. 

ജയിലറിനു പിന്നാലെ മകള്‍ ഐശ്വര്യ സംവിധാനം ചെയ്യുന്ന ലാല്‍ സലാമിലും രജനികാന്ത് അഭിനയിക്കുന്നുണ്ട്. ചിത്രത്തില്‍ മൊയ്തീന്‍ ഭായി എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.

thalaivar 170 fahadh faasil

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES