Latest News

പെബിളിനു വേണ്ടി ഏറെ പ്രിയപ്പെട്ട നോണ്‍വെജ് വിഭവങ്ങള്‍ ഉപേക്ഷിച്ച് വെജിറ്റേറിയനായി തമന്ന ഭാട്ടിയ; സോഷ്യല്‍ മീഡിയയില്‍ വൈറലായി വളര്‍ത്തുനായയോടുളള താരത്തിന്റെ സ്‌നേഹം 

Malayalilife
പെബിളിനു വേണ്ടി ഏറെ പ്രിയപ്പെട്ട നോണ്‍വെജ് വിഭവങ്ങള്‍ ഉപേക്ഷിച്ച് വെജിറ്റേറിയനായി തമന്ന ഭാട്ടിയ; സോഷ്യല്‍ മീഡിയയില്‍ വൈറലായി വളര്‍ത്തുനായയോടുളള താരത്തിന്റെ സ്‌നേഹം 


വളര്‍ത്തു മൃഗങ്ങളോടു സിനിമാതാരങ്ങള്‍ക്കുളള സ്‌നേഹം ബോളിവുഡിലും കോളിവുഡിലുമൊക്കെ പ്രശസ്തമാണ്. വളര്‍ത്തുപൂച്ചയെ ജീവനായി കാണുന്ന ആലിയ ഭട്ടിന്റെയും മറ്റും മൃഗസ്‌നേഹത്തെ കുറിച്ചുള്ള നിരവധി വാര്‍ത്തകള്‍ മുന്‍പും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിട്ടുണ്ട്. തന്റെ വളര്‍ത്തുനായയോടുളള മൃഗസ്‌നേഹം കൊണ്ട് തമന്നയും ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം നേടിയിരിക്കയാണ്. അഞ്ചു വയസ്സു പ്രായമുളള തന്റെ വളര്‍ത്തു നായയ്ക്കു വേണ്ടി ഇഷ്ടപ്പെട്ട നോണ്‍വെജ് ആഹാരങ്ങള്‍ എല്ലാം ഉപേക്ഷിച്ചിരിക്കയാണ് താരം. 

''ഞാനൊരു വലിയ മൃഗസ്‌നേഹിയാണ്. അതുപോലെ തന്നെ ഭക്ഷണപ്രിയയുമാണ്. നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണശീലങ്ങള്‍ ഒഴിവാക്കുക എന്നത് എന്നെ സംബന്ധിച്ച് ഏറെ വെല്ലുവിളി ഉയര്‍ത്തുന്ന കാര്യമാണ്. എന്നിരുന്നാലും കഴിഞ്ഞ മാസമാണ് അത്തരമൊരു ഉറച്ച തീരുമാനം എടുക്കേണ്ടി വന്നത്. എന്റെ പ്രിയപ്പെട്ട വളര്‍ത്തുനായ പെബിളിന് ഗുരുതരമായ അസുഖം വന്ന്, ശരീരം തളര്‍ന്നുപോയി. അവന്‍ ഞങ്ങള്‍ക്ക് വെറുമൊരു നായ്ക്കുട്ടി മാത്രമല്ലായിരുന്നു, ഒരു കുടുംബാംഗം തന്നെയാണ്. അവനുമായി വല്ലാത്തൊരു അടുപ്പം തന്നെയുണ്ടെനിക്ക്. ആ അവസ്ഥ കണ്ടപ്പോള്‍ വേദന തോന്നി, ജീവിതത്തില്‍? എനിക്കേറെ പ്രിയപ്പെട്ട എന്തെങ്കിലും അവനു വേണ്ടി ത്യജിക്കണമെന്നു തോന്നി. ബോധപൂര്‍വ്വമായ ഒരു തീരുമാനം തന്നെയാണ് ഇത്,'' തമന്ന പറയുന്നു.

''മത്സ്യ-മാംസാഹാരങ്ങള്‍ ഇഷ്ടപ്പെടുന്ന ഒരു സാധാരണ സിന്ധി ഫാമിലിയിലാണ് ഞാന്‍ വളര്‍ന്നത്. അതുകൊണ്ട് തന്നെ നോണ്‍വെജ് ഉപേക്ഷിക്കുക അത്ര എളുപ്പമല്ല. എനിക്ക് നോണ്‍വെജിനോട് കൊതി ഇല്ലാഞ്ഞിട്ടല്ല, പക്ഷേ മനക്കരുത്തുണ്ടെങ്കില്‍ ആ കൊതിയേയും അതിജീവിക്കാനാവും. നമ്മള്‍ എന്തു കഴിക്കുന്നോ അതാണ് നമ്മള്‍ എന്നു പറയാറില്ലേ, ഏറെ പ്രധാനമാണത്,'' തമന്ന കൂട്ടിച്ചേര്‍ക്കുന്നു.

ഇതോടെ അമിതാഭ് ബച്ചന്‍, ആമിര്‍ ഖാന്‍, അനുഷ്‌ക, രേഖ, കിരണ്‍ റാവു, വിദ്യുത് ജമ്വാല്‍, കങ്കണ റണാവത്ത്, വിദ്യാ ബാലന്‍, മല്ലികാ ഷെറാവത്ത് തുടങ്ങിയ സെലിബ്രിറ്റികള്‍ അംഗമായ ബോളിവുഡിലെ വെജിറ്റേറിയനിസ്റ്റുകളുടെ പട്ടികയിലിടം നേടുകയാണ് തമന്നയും. 'ക്വീനി'ന്റെ തെലുങ്ക് റിമേക്ക് ചിത്രം, 'സെയ് റാ നരസിംഹ റെഡ്ഡി', 'കണ്ണൈ കലൈമാനെ', 'എഫ്2 ഫണ്‍ ആന്റ് ഫ്രസ്റ്റേറ്റിങ്' തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചുവരികയാണ് താരം. കുനാല്‍ കോഹ്ലി സംവിധാനം നിര്‍വ്വഹിച്ച തെലുങ്കു ചിത്രമാണ് ഉടനെ തിയേറ്ററുകളില്‍ എത്താനുള്ള ചിത്രം.
 

Read more topics: # Tammana
Tammana turns vegetarian for her pet Pebble

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES