Latest News

വിവാഹക്കാര്യം വീട്ടുകാരോട് പറഞ്ഞപ്പോള്‍ എതിര്‍പ്പ്;കുടുംബത്തിന്റെ പിന്തുണയോടെ വിവാഹം വേണമെന്നത് ആഗ്രഹം; വിവാഹശേഷം രണ്ടുപേരും കോട്ടയത്തും തിരുവനന്തപുരത്തും ആയി കഴിയാന്‍ തീരുമാനം; വിവാഹ ശേഷം ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി സീമ വിനീത്

Malayalilife
 വിവാഹക്കാര്യം വീട്ടുകാരോട് പറഞ്ഞപ്പോള്‍ എതിര്‍പ്പ്;കുടുംബത്തിന്റെ പിന്തുണയോടെ വിവാഹം വേണമെന്നത് ആഗ്രഹം; വിവാഹശേഷം രണ്ടുപേരും കോട്ടയത്തും തിരുവനന്തപുരത്തും ആയി കഴിയാന്‍ തീരുമാനം; വിവാഹ ശേഷം ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി സീമ വിനീത്

സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റായ സീമ വിനീത് അടുത്തിടെയാണ് വിവാഹിതയായത്. നിശാന്ത് ആണ് വരന്‍. ഇരുവരുടെയും വിവാഹചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സൗഹൃദം പ്രണയത്തിലേക്കും വിവാഹത്തിലേക്കും എത്തിയപ്പോള്‍ ഇരു വീട്ടുകാരും ഒപ്പം നില്‍ക്കുകയായിരുന്നു. കുടുംബത്തിന്റെ പിന്തുണയോടെ ഒരു വിവാഹം വേണമെന്നത് തന്റെ ആഗ്രഹം ആയിരുന്നു എന്നാണ് ഇപ്പോള്‍ സീമയും ഭര്‍ത്താവ്‌നിഷാന്തും പറയുന്നത്. 

ആരാധകരുടെ ചോദ്യങ്ങള്‍ക്ക് യൂട്യൂബ് വീഡിയോയിലൂടെ മറുപടി പറഞ്ഞെത്തിയപ്പോഴാണ് ഇരുവരും വിവാഹ വിശേഷങ്ങള്‍ പങ്ക് വച്ചത്.ഭര്‍ത്താവ് നിശാന്തും ഒപ്പമുണ്ടായിരുന്നു. തന്റെ ജീവിതത്തിലെ ഏറ്റവും അനുഗ്രഹിക്കപ്പെട്ട നിമിഷം ആയാണ് വിവാഹം കഴിച്ച മുഹൂര്‍ത്തത്തെ തോന്നിയതെന്ന് വീഡിയോയില്‍ സീമ വിനീത് പറഞ്ഞു. 

ഇരുവരുടെയും വാക്കുകള്‍.....
 ''സീമ ട്രാന്‍സ്വുമണ്‍ ആണെന്ന് അറിയാമായിരുന്നു. പിന്നെ ഇഷ്ടമല്ലേ. അത് ആരോടും തോന്നാമല്ലോ. വിവാഹക്കാര്യം ആദ്യം വീട്ടുകാരോട് പറഞ്ഞപ്പോള്‍ എതിര്‍പ്പുണ്ടായിരുന്നു. എന്റെ വേണ്ടപ്പെട്ടവരോടാണ് ആദ്യം പറഞ്ഞത്. അവര്‍ ആദ്യം സ്വാഭാവികമായും എതിര്‍ത്തു. പിന്നെ എന്റെ അഭിപ്രായവും ഇഷ്ടവും നോക്കി. അവര്‍ എന്റെ ഇഷ്ടങ്ങള്‍ക്ക് വാല്യു തരുന്നവരാണ്. ആദ്യം എതിര്‍ത്തവരും പിന്നീട് അനുകൂലിച്ചു.'', നിശാന്ത് പറഞ്ഞു. 

''വേറൊരു വീട്ടിലേക്ക് ചെന്ന് കയറുമ്പോള്‍ അവര്‍ നമ്മളോട് എങ്ങനെയാണ് സംസാരിക്കുക എന്നെല്ലാം ആദ്യം വിചാരിച്ചിരുന്നു. ചിലപ്പോള്‍ അവര്‍ നിന്നെ തുറിച്ച് നോക്കുമായിരിക്കും എന്നെല്ലാം എന്റെ സുഹൃത്തുക്കളില്‍ ചിലര്‍ പറഞ്ഞിട്ടുണ്ടായിരുന്നു. എന്നാല്‍ അങ്ങനെയൊന്നും ഉണ്ടായില്ല. എല്ലാവരും എന്നോട് നന്നായിട്ടാണ് പെരുമാറുന്നത്. ഭര്‍ത്താവിന്റെ വീട്ടിലും എന്റെ വീട്ടിലുമായിട്ടായിരിക്കും ഇനി നില്‍ക്കുക'', സീമ കൂട്ടിച്ചേര്‍ത്തു.

വിവാഹത്തിന് എത്ര സ്വര്‍ണ്ണം ആണ് അണിഞ്ഞത് എന്നൊക്കെ ആളുകള്‍ ചോദിക്കുന്നുണ്ട്. അതൊക്കെ നമ്മുടെ പേഴ്‌സണല്‍ കാര്യങ്ങള്‍ അല്ലെ എന്തിനാണ് നിങ്ങളോട് ഷെയര്‍ ചെയ്യുന്നത്. വിവാഹത്തിന് മാധ്യമങ്ങള്‍ ആരും വേണ്ട എന്നത് ഞങ്ങളുടെ തീരുമാനം ആയിരുന്നു. വിവാഹശേഷം രണ്ടുപേരും കോട്ടയത്തും തിരുവനന്തപുരത്തും ആയി കഴിയാന്‍ ആണ് തീരുമാനം വര്‍ക്ക് കൂടുതലും ട്രിവാന്‍ഡ്രം ആയതുകൊണ്ട് കൂടുതലും ഇവിടെ ആയിരിക്കുമെന്നും സീമ പറയുന്നു.

രഞ്ജുവിനെയും സൂര്യയെയും വിവാഹത്തിന് വിളിച്ചിരുന്നു സൂര്യ വന്നു, രണ്ഞു രഞ്ജിമാര്‍ തിരക്കില്‍ ആയിരുന്നുവെന്നും സീമ പറയുന്നു. ഇവരുടെ ചാനലിലൂടെയാണ് ആരാധകരുടെ സംശയത്തിന് എല്ലാം മറുപടിനല്‍കുന്നത്

Read more topics: # സീമ വിനീത്
seema vineeth about wedding

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES