Latest News

മകനോടുളള സ്നേഹവും വാത്സല്യവുമായിരുന്നു എന്നോടുണ്ടായിരുന്നതെന്ന് മോഹന്‍ലാല്‍; മന്ത്രിയായ ശേഷം ഗാന്ധിഭവനില്‍ എത്തിയപ്പോള്‍ അഭിനന്ദിക്കാന്‍ ആദ്യം ഓടിയെത്തിയത് മാധവന്‍ ചേട്ടനെന്ന് ഗണേശ് കുമാര്‍; അന്തരിച്ച നടന് ആദാരഞ്ജലികളുമായി സിനിമാ ലോകം

Malayalilife
 മകനോടുളള സ്നേഹവും വാത്സല്യവുമായിരുന്നു എന്നോടുണ്ടായിരുന്നതെന്ന് മോഹന്‍ലാല്‍; മന്ത്രിയായ ശേഷം ഗാന്ധിഭവനില്‍ എത്തിയപ്പോള്‍ അഭിനന്ദിക്കാന്‍ ആദ്യം ഓടിയെത്തിയത് മാധവന്‍ ചേട്ടനെന്ന് ഗണേശ് കുമാര്‍; അന്തരിച്ച നടന് ആദാരഞ്ജലികളുമായി സിനിമാ ലോകം

ടന്‍ ടി പി മാധവന്റെ വിയോഗത്തില്‍ വേദന പങ്കുവെച്ച് മോഹന്‍ലാലും മമ്മൂട്ടിയും അടക്കമുള്ള താരങ്ങള്‍.ഒരു മകനോടുള്ള സ്‌നേഹവും വാത്സല്യവുമായിരുന്നു അദ്ദേഹത്തിന് തന്നോടുണ്ടായിരുന്നതെന്ന് മോഹന്‍ലാല്‍ തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ അനുസ്മരിച്ചു.

പല കാലഘട്ടങ്ങളിലായി ഒട്ടേറെ ചിത്രങ്ങളില്‍ അദ്ദേഹത്തിന്റെ കൂടെ പ്രവര്‍ത്തിക്കാന്‍ സാധിച്ചു. ഉയരങ്ങളില്‍, സര്‍വകലാശാല, മൂന്നാംമുറ, ഉള്ളടക്കം, പിന്‍ഗാമി, അഗ്‌നിദേവന്‍, നരസിംഹം, അയാള്‍ കഥയെഴുതുകയാണ്, നാടോടിക്കാറ്റ്, വിയറ്റ്‌നാം കോളനി, നാട്ടുരാജാവ്, ട്വന്റി 20 അങ്ങനെ ഒട്ടനവധി സിനിമകള്‍. ഒരു മകനോടുള്ള സ്‌നേഹവും വാത്സല്യവുമായിരുന്നു അദ്ദേഹത്തിന് എന്നോടുണ്ടായിരുന്നത്.

ചലച്ചിത്ര താരസംഘടനയുടെ ആദ്യ ജനറല്‍ സെക്രട്ടറി കൂടിയായിരുന്ന, ഹൃദ്യമായ പുഞ്ചിരികൊണ്ട് ഏവരുടേയും സ്‌നേഹം പിടിച്ചുപറ്റിയ മാധേവേട്ടന് വേദനയോടെ വിടയെന്നും മോഹന്‍ലാല്‍ കുറിച്ചു.
    
നടന്‍ ടി പി മാധവന്റെ വിയോഗത്തില്‍ വേദന പങ്കുവെച്ച് നടനും മന്ത്രിയുമായ കെ ബി ഗണേഷ് കുമാര്‍ കുറി്ച്ചതിങ്ങനെ..  തനിക്ക് ഏറെ പ്രിയപ്പെട്ട വ്യക്തിയായിരുന്നു അദ്ദേഹം. മന്ത്രിയായ ശേഷം ആദ്യമായി ഗാന്ധിഭവനില്‍ എത്തിയപ്പോള്‍ വിശേഷങ്ങള്‍ പങ്കുവെക്കുന്നതിനും അഭിനന്ദിക്കുന്നതിനും അദ്ദേഹം ഓടിയെത്തി. അദ്ദേഹത്തിന്റെ വേര്‍പാടില്‍ ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നതായി കെ ബി ഗണേഷ് കുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു. 

'മലയാള സിനിമയില്‍ നിറഞ്ഞു നിന്നിരുന്ന എന്റെ പ്രിയപ്പെട്ട ടി പി മാധവന്‍ ചേട്ടന്‍. ഏറെ നാളായി അദ്ദേഹം പത്തനാപുരം ഗാന്ധിഭവനിലായിരുന്നു താമസം. ഓരോ തവണ ഗാന്ധിഭവനില്‍ ഞാന്‍ ചെല്ലുമ്പോഴും സുഖവിവരങ്ങള്‍ അന്വേഷിക്കുമായിരുന്നു. മന്ത്രിയായ ശേഷം ഞാന്‍ ആദ്യമായി ഗാന്ധിഭവനില്‍ എത്തിയപ്പോള്‍ വിശേഷങ്ങള്‍ പങ്കുവയ്ക്കുവാനും അഭിനന്ദിക്കുവാനും ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിട്ടും ആദ്യം ഓടി എത്തിയത് മാധവന്‍ ചേട്ടന്‍ ആയിരുന്നു. എനിക്ക് ഏറെ പ്രിയപ്പെട്ട മാധവന്‍ ചേട്ടന്റെ വേര്‍പാടില്‍ ആദരാജ്ഞലികള്‍ നേരുന്നു'. മമ്മൂക്കയും നടന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് പോസ്റ്റ് പങ്ക് വച്ചു.

'അമ്മ'യുടെ കെട്ട്യോന്‍ ആയിരുന്നു, 'ഇപ്പോള്‍ മോക്ഷം കിട്ടിയെന്നെ പറയാനുള്ളൂ'വെന്നാണ് ടി പി മാധവനെ അനുസ്മരിച്ച് സുരേഷ് ഗോപി പറഞ്ഞത്.

വിയോഗത്തില്‍ വലിയ ദുഖമാണ്. അദ്ദേഹത്തിന് ലഭിച്ച വലിയ മോക്ഷമാണ്. അദ്ദേഹത്തിന്റെ അവസാനകാല ജീവിതം ഗാന്ധിഭവനിലായിരുന്നു. അവര്‍ അദ്ദേഹത്തെ വളരെ നല്ലതുപോലെ നോക്കി.അവസാന കാല ജീവിതത്തില്‍ നിന്നും മോക്ഷം ലഭിച്ചു...

അമ്മയെ ഇത്രയും വലിയ സംഘടനയാക്കിയത് അദ്ദേഹമാണ്. അമ്മയുടെ ആദ്യ കാല പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു അദ്ദേഹം. അമ്മയുടെ കൈനീട്ട സംവിധാനം കൊണ്ടുവന്നതില്‍ ഒരാളാണ് അദ്ദേഹം. ഞങ്ങള്‍ അദ്ദേഹത്തെ വിളിച്ചിരുന്നത് അമ്മയുടെ നായര്‍ എന്നായിരുന്നു, അതായത് അമ്മ സംഘടനയുടെ കെട്ട്യോന്‍. അതായിരുന്നു അദ്ദേഹം. അദ്ദേഹത്തിന് ലഭിച്ചത് വലിയ മോചനമാണ്....

മൂന്ന് വര്‍ഷം മുമ്പ് അദ്ദേഹത്തെ പോയി കണ്ടിരുന്നു. അവസാന കാലത്ത് അദ്ദേഹം ഒരുപാട് വിഷമിച്ചിരുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു. ഒരുപാട് പേര്‍ അമ്മയുടെ സഹായം പറ്റി ജീവിക്കുന്നു. അവരില്‍ ഒരാള്‍ ആയിരുന്നു അദ്ദേഹമെന്നും സുരേഷ് ഗോപി പറഞ്ഞു.....

 കുടല്‍ സംബന്ധമായ രോഗങ്ങളെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ എട്ട് വര്‍ഷമായി പത്തനാപുരം ഗാന്ധിഭവന്‍ അന്തേവാസിയായിരുന്നു അദ്ദേഹം.

ചെറുതും വലുതുമായുള്ള അനേകം വേഷങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതനായിരുന്ന ടി.പി. മാധവന്‍ അറൂനൂറിലധികം സിനിമകളിലാണ് അഭിനയിച്ചത്. 40ാം വയസ്സില്‍ അഭിനയിച്ചു തുടങ്ങിയ അദ്ദേഹം 600-ലധികം സിനിമകളില്‍ അഭിനയിച്ചു.

വില്ലന്‍ വേഷങ്ങള്‍ ചെയ്താണ് സിനിമയില്‍ എത്തിയത്. പിന്നീട് ഹാസ്യ വേഷങ്ങള്‍ ചെയ്യാന്‍ തുടങ്ങി, പിന്നീട് സ്വഭാവ വേഷങ്ങളിലേക്ക് മാറിയിരുന്നു. 1975 ല്‍ രാഗം എന്ന സിനിമയിലൂടെയാണ് അദ്ദേഹം വെള്ളിത്തിരയില്‍ എത്തിയത്. 2016 ലെ സിനിമ മാല്‍ഗുഡി ഡേയ്സിലായിരുന്നു അവസാനമായി അഭിനയിച്ചത്.

കോളിളക്കം, നാടോടിക്കാറ്റ്, വിയറ്റ്നാം കോളനി, കളിക്കളം, പപ്പയുടെ സ്വന്തം അപ്പൂസ്, അയാള്‍ കഥയെഴുതുകയാണ്, പുലിവാല്‍ കല്യാണം, നരസിംഹം എന്നിങ്ങനെ അനേകം ഹിറ്റുകളുടെ ഭാഗമായി. അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ ആദ്യ ജനറല്‍ സെക്രട്ടറി കൂടിയായിരുന്നു.


 

Read more topics: # ടി പി മാധവന്
t p madhavan film

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES