Latest News

സൂര്യ-ജ്യോതിക താരദമ്പതികളുടെ മകനും സിനിമയിലേയ്ക്ക്; അഭിനയ രംഗത്തേയ്ക്ക് ദേവ് കടന്നു വരുന്നത് എട്ടാം വയസ്സില്‍

Malayalilife
 സൂര്യ-ജ്യോതിക താരദമ്പതികളുടെ മകനും സിനിമയിലേയ്ക്ക്; അഭിനയ രംഗത്തേയ്ക്ക് ദേവ് കടന്നു വരുന്നത് എട്ടാം വയസ്സില്‍

താരദമ്പതികളുടെ മക്കള്‍ സിനിമയില്‍ വരുന്നത് എല്ലാ ആരാധകരും ആഗ്രഹിക്കുന്ന ഒന്നാണ്.  പലരും അത്തരത്തില്‍ ഒരു ആഗ്രഹവും പ്രകടിപ്പിക്കാറുണ്ട്. പ്രേക്ഷകര്‍ക്ക് ഒരു പ്രത്യേക ഇഷ്ടമാണ് ഇവരോട്. താര ജോഡികളില്‍ ഏറ്റവും ഇഷ്ടം ആരെയെന്ന് ചോദിച്ചാല്‍ അത് തമിഴകത്ത് നിന്നും തന്നെയായിരിക്കും. ഏവര്‍ക്കും ഇഷ്ടടപ്പെടുത്ത ഏവരോടും സ്‌നേഹമായി മാത്രം പെരുമാറുകയും അങ്ങനെ നില്‍കുകയും ചെയ്യുന്ന താരജോഡികളാണ് തമിഴകത്തെ സൂര്യയും നടി ജ്യോതികയും. ഇരുവരുടെയും കുടുംബ കാര്യങ്ങള്‍ അറിയുമ്പോള്‍ ചിലരിലെങ്കിലും വിചാരിക്കും അത്‌പോലെ ഒരു ജീവിതം തങ്ങള്‍ക്കും ഉണ്ടായിരുന്നുവെങ്കില്‍. എന്നാല്‍ ഇപ്പോള്‍ താര കുടംബത്തില്‍ നിന്നും പുറത്തു വരുന്ന അത്തരത്തില്‍ ഏവരേയും സന്തോഷിപ്പിക്കുന്ന ഒരു വാര്‍ത്തയാണ്.

സൂര്യയുടെയും ജ്യോതികയുടെയും മകന്‍ ദേവ് ഇപ്പോള്‍ സിനിമാ രംഗത്തേയ്ക്ക് ചുവടുവെയ്ക്കുകയാണ്. എട്ടാം വയസിസാണ് ദേവ് മാതാപിതാക്കളുടെ കൈപിടിച്ച് അഭിനയ രംഗത്തേയ്ക്ക് എത്തുന്നത്. ഒരു കുട്ടിയും വളര്‍ത്തുനായയും തമ്മിലുള്ള സൗഹൃദം പ്രമേയമാക്കി ഒരുക്കുന്ന ചിത്രത്തില്‍ പ്രധാനവേഷത്തിലാണ് ദേവ് എത്തുന്നത്.

സൂര്യയുടെ ഉടമസ്ഥതയിലുള്ള 2ഡി എന്റര്‍ടൈന്‍മെന്റാണ് ചിത്രം നിര്‍മ്മിക്കുന്നത്. നവാഗത സംവിധായകനാണ് ചിത്രം ഒരുക്കുന്നത്. സിനിമയിലെ മറ്റു കഥാപാത്രങ്ങള്‍ക്കായി ആറ് മുതല്‍ എട്ട് വയസ്സുവരെയുള്ള കുട്ടികളെ അണിയറ പ്രവര്‍ത്തകര്‍ തേടുന്നു. ഇത് സംബന്ധിച്ച കാസ്റ്റിങ് കോള്‍ 2ഡി എന്റര്‍ടൈന്‍മെന്റിന്റെ ട്വിറ്റര്‍ പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. തമിഴ് നന്നായി സംസാരിക്കാന്‍ അറിയണമെന്നതാണ് ഏക നിബന്ധന.

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES