ജമ്മു കശ്മീര്‍ സൈനിക ക്യാമ്പിനെതിരെ നടന്ന ഭീകരാക്രമണത്തെ പ്രമേയമാക്കി നവാഗതനായ ആദിത്യ ധര്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന 'ഉറി' ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടു. ചിത്രത്തില്‍ വിക്കി കൗശലാണ് നായകന്‍. യാമി ഗൗതം, കൃതി എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍. ജനുവരി 11 നാണ് ചിത്രം തീയറ്ററുകളിലെത്തുന്നത്.
ജമ്മു കശ്മീര്‍ സൈനിക ക്യാമ്പിനെതിരെ സെപ്റ്റംബര്‍ 18നായിരുന്നു ഉറി ആക്രമണം. 17 ഇന്ത്യന്‍ ജവാന്മാരാണ് ഉറി ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. അതിനും ഏഴു മാസം മുന്‍പ് നടന്ന പഠാന്‍കോട്ടെ ഇന്ത്യന്‍ വ്യോമസേനയുടെ ആസ്ഥാനത്ത് പാക് ഭീകരര്‍ ആക്രമണം നടത്തിയത്. മലയാളി ലഫ്. കേണല്‍ നിരഞ്ജന്‍ ഉള്‍പ്പെടെ ഏഴ് സൈനികരാണ് പാക്ക് ഭീകരരുടെ ആ ആക്രമണത്തില്‍ വീരമൃത്യ വരിച്ചത്.
ഇതിനെതിരെ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിലൂടെ 45 ഭീകരരെയാണ് ഇന്ത്യന്‍ സൈന്യം വധിച്ചത്. ഇതില്‍ ഇന്ത്യന്‍ സൈനികര്‍ ആരും തന്നെ കൊല്ലപ്പെടുകയും ചെയ്തില്ല. അതോടെ ശത്രുരാജ്യത്തു യുദ്ധമല്ലാത്ത സൈനികപ്രഹരം നടത്താന്‍ കഴിവുള്ളതും തയാറുള്ളതുമായ രാജ്യമായി മാറുകയായിരുന്നു ഇന്ത്യ. മിന്നലാക്രമണ ശേഷമുള്ള മടക്കമായിരുന്നു ആക്രമണത്തേക്കാളും വെല്ലുവിളിയേറിയത്. ഭീകര കേന്ദ്രങ്ങള്‍ക്കു നേരെ ആക്രമണം ആദ്യം അറിയാതിരുന്ന പാക് സേന അപകടം തിരിച്ചറിഞ്ഞതോടെ ഇന്ത്യന്‍ സംഘത്തിനു നേരെ നിരന്തരം വെടിയുതിര്‍ത്തു. മടക്കവഴിയില്‍ തുറസ്സായ 60 മീറ്റര്‍ ഭാഗത്ത് സൈന്യത്തിന് ഇഴഞ്ഞുനീങ്ങേണ്ട അവസ്ഥവന്നു.