Latest News

13 കോടി ഞാന്‍ ഈ ജന്മം വിചാരിച്ചാല്‍ നടക്കില്ല; ഭാഗ്യ ടൊയോട്ട വെല്‍ഫയറില്‍ പോകേണ്ടെന്ന് പറഞ്ഞ് രാജേഷ് തൃശ്ശൂരില്‍ നിന്നും റോള്‍സ് റോയ്സ് കള്ളിനന്‍ അയക്കുകയായിരുന്നു; മരുമകന് റോള്‍സ് റോയ്‌സ് നല്കിയെന്ന വാര്‍ത്തയോട് പ്രതികരിച്ച് സുരേഷ് ഗോപി

Malayalilife
13 കോടി ഞാന്‍ ഈ ജന്മം വിചാരിച്ചാല്‍ നടക്കില്ല; ഭാഗ്യ ടൊയോട്ട വെല്‍ഫയറില്‍ പോകേണ്ടെന്ന് പറഞ്ഞ് രാജേഷ് തൃശ്ശൂരില്‍ നിന്നും റോള്‍സ് റോയ്സ് കള്ളിനന്‍ അയക്കുകയായിരുന്നു; മരുമകന് റോള്‍സ് റോയ്‌സ് നല്കിയെന്ന വാര്‍ത്തയോട് പ്രതികരിച്ച് സുരേഷ് ഗോപി

നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യാ സുരേഷിന്റെ കല്യാണം കഴിഞ്ഞ ജനുവരിയിലാണ് നടന്നത്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ച് നടന്ന ചടങ്ങില്‍ മുഖ്യാതിഥിയായി പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്തിരുന്നു. മോഹന്‍ലാല്‍, മമ്മൂട്ടി തുടങ്ങിയ മലയാളത്തിന്റെ പ്രമുഖ താരനിരയും ചടങ്ങില്‍ പങ്കെടുത്തു. ശേഷം തിരുവനന്തപുരത്തും കൊച്ചിയിലും വിവാഹ റിസപ്ഷന്‍ ഒരുക്കിയിരുന്നു. 

കൊച്ചിയിലെ റിസപ്ഷന് നവദമ്പതിമാര്‍ റോള്‍സ് റോയ്‌സിന്റെ 13കോടി വില വരുന്ന കള്ളിനന്‍ കാറിലാണ് എത്തിയത്. കാറിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ മകള്‍ക്കും മരുമകനും സുരേഷ് ഗോപി നല്‍കിയ സമ്മാനമാണ് ഈ കാര്‍ എന്ന അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ തൃശൂരില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തിയ സുരേഷ് ഗോപി ആ കാറുമായി ബന്ധപ്പെട്ട സത്യാവസ്ഥ തുറന്നു പറഞ്ഞിരിക്കുകയാണ്.

പ്രചരണത്തിനിടയിലുള്ള സുരേഷ് ഗോപിയുടെ ഒരു വീഡിയോ ആണ് വൈറലാകുന്നത്. കല്ല്യാണ്‍ ടെക്‌സ്‌റ്റൈല്‍സ് ഉടമ പട്ടാഭിരാമന്‍ ഉള്‍പ്പെടെയുള്ളവരോട് വോട്ട് അഭ്യര്‍ത്ഥിക്കുന്നതിനിടയില്‍ തന്റെ കൈയ്യിലുള്ള കാറിന്റെ വിലയെ കുറിച്ചും മകളുടെ വിവാഹത്തിന് റോള്‍സ് റോയ്‌സ് കാറുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളെ കുറിച്ചെല്ലാം സുരേഷ് ഗോപി പറയുന്നുണ്ട്.

കല്യാണ്‍ ഗ്രൂപ്പിന്റെ ഉടമയായ ടി എസ് പട്ടാഭിരാമന്റെ ജേഷ്ഠന്റെ മകനായ രാജേഷ് ആണ് റോള്‍സ് റോയ്‌സ് അയച്ചതെന്ന് സുരേഷ് ഗോപി പറഞ്ഞു. അല്ലാതെ താന്‍ വാങ്ങിയത് അല്ലെന്നും അത് വാങ്ങാനുള്ള പണം തന്റെ കൈയില്‍ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഞാനോ എന്റെ മകളോ ആഗ്രഹിച്ചതല്ല. സ്വാമിയുടെ ചേട്ടന്റെ മകനായ രാജേഷ് ആണ് ഭാഗ്യ ടൊയോട്ട വെല്‍ഫയറില്‍ പോകേണ്ടെന്ന് പറഞ്ഞ് തൃശൂരില്‍ നിന്ന് റോള്‍സ് റോയ്‌സ് കള്ളിനന്‍ അയച്ചത്. അത് നാട്ടുകാര്‍ വ്യാഖ്യാനിച്ച് ഞാന്‍ മരുമകന് വാങ്ങി കൊടുത്തതാണെന്ന് പറഞ്ഞു. അത് വാങ്ങി കൊടുക്കാന്‍ എന്റെ കൈയില്‍ പണം ഇല്ല. ഗുരുവായൂരില്‍ നിന്ന് ആ കാറില്‍ തൃശൂരില്‍ വന്നു. 

പിന്നെ പിറ്റേദിവസം കൊച്ചിയിലെ റിസപ്ഷന് കൊണ്ടുവന്ന് ഇറക്കിയിട്ട് പോയി. അവിടെ നിന്ന് ഭീമയുടെ ഉടമ ഗോവിന്ദന്‍ സാറാണ് തിരുവനന്തപുരത്തേക്ക് പുതിയ കള്ളിനന്‍ അയച്ചത്. അവരുടേത് രജിസ്റ്റര്‍ ചെയ്തിട്ടില്ലായിരുന്നു. അത് കൂടി കണ്ടപ്പോള്‍ എല്ലാവരും ഉറപ്പിച്ചു. അത് ഞാന്‍ സമ്മാനം കൊടുത്തതാണെന്ന്. 13കോടിയാണ് വില. അത് ഈ ജന്മം നടക്കില്ല.'- അദ്ദേഹം പറഞ്ഞു.


 

suresh gopi reveal rolls royce cullinan

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES