Latest News

ഗഗനചാരി ടീം വീണ്ടും ഒന്നിക്കും; 'മണിയന്‍ ചിറ്റപ്പന്‍' ആയി സുരേഷ് ഗോപി, മോഷന്‍ പോസ്റ്റര്‍ പുറത്ത്

Malayalilife
 ഗഗനചാരി ടീം വീണ്ടും ഒന്നിക്കും; 'മണിയന്‍ ചിറ്റപ്പന്‍' ആയി സുരേഷ് ഗോപി, മോഷന്‍ പോസ്റ്റര്‍ പുറത്ത്

ഗനചാരിക്കുശേഷം അരുണ്‍ ചന്ദു സംവിധാനം ചെയ്യുന്ന മണിയന്‍ ചിറ്റപ്പന്‍ എന്ന ചിത്രത്തില്‍ സുരേഷ് ഗോപി നായകന്‍.സുരേഷ് ഗോപിയുടെ ഹെവിലുക്ക് പുറത്തിവിട്ടാണ് അണിയറ പ്രവര്‍ത്തകര്‍ പ്രഖ്യാപനം നടത്തിയത്.നര കയറിയ താടിയും മുടിയും മീശയും കറുത്ത വട്ടകണ്ണടയും ജാക്കറ്റും അണിഞ്ഞാണ് സുരേഷ് ഗോപിയുടെ വേഷപ്പകര്‍ച്ച .

ഒരു ക്രേസി സയന്റിസ്റ്റിന്റെ കഥയാണ് മണിയന്‍ ചിറ്റപ്പന്‍.കോമഡി ചിത്രമെന്നാണ് സൂചന. ഗഗനമാരി സിനിമ മാറ്റിക് യൂണിവേഴ്‌സില്‍ എത്തുന്നതാണ് മണിയന്‍ ചിറ്റപ്പന്റെ പ്രത്യേകത. ഗഗനചാരി സിനിമയില്‍ മണിയന്‍ ചിറ്റപ്പന്‍ എന്നൊരു കോമിക് ബുക് കാണിക്കുന്നുണ്ട്.

ബോക്‌സ് ഓഫീസില്‍ കുതിപ്പ് തുടരുന്ന ഗഗനചാരിയില്‍ ഗണേഷ് കുമാര്‍, ഗോകുല്‍ സുരേഷ്, അജു വര്‍ഗീസ്, അനാര്‍ക്കലി മരിക്കാര്‍ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സയന്‍സ് ഫിക്ഷന്‍ കോമഡി ചിത്രമായ ഗഗനചാരിക്ക് സുര്‍ജിത്ത് എസ്. പൈ ആണ് ഛായാഗ്രഹണം. പ്രശാന്ത് പിള്ള സംഗീതം ഒരുക്കുന്നു. അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത്താണ് നിര്‍മ്മാണം.
 

suresh gopi new movie maniyan chittapan

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES