Latest News

ആംബുലന്‍സ് നിയമവിരുദ്ധമായി ഉപയോഗിച്ചു; ജനങ്ങള്‍ക്ക് ഹാനിയുണ്ടാക്കാന്‍ പോലീസ് നിയന്ത്രണം ലംഘിച്ചു; ചുമത്തിയത് ജാമ്യമുള്ള വകുപ്പുകള്‍; തൃശൂര്‍ പൂരത്തില്‍ സുരേഷ് ഗോപിക്കെതിരെ എഫ് ഐ ആര്‍ 

Malayalilife
 ആംബുലന്‍സ് നിയമവിരുദ്ധമായി ഉപയോഗിച്ചു; ജനങ്ങള്‍ക്ക് ഹാനിയുണ്ടാക്കാന്‍ പോലീസ് നിയന്ത്രണം ലംഘിച്ചു; ചുമത്തിയത് ജാമ്യമുള്ള വകുപ്പുകള്‍; തൃശൂര്‍ പൂരത്തില്‍ സുരേഷ് ഗോപിക്കെതിരെ എഫ് ഐ ആര്‍ 

തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട ആംബുലന്‍സ് യാത്രാവിവാദത്തില്‍ കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്കെതിരെ കേസ്. ചട്ടം ലംഘിച്ച് ആബുലന്‍സില്‍ യാത്ര ചെയ്തതിനാണ് കേസ്. തൃശൂര്‍ ഈസ്റ്റ് പൊലീസാണ് കേസെടുത്തത്. അഭിജിത്ത് നായറും ആംബുലന്‍സ് ഡ്രൈവറും പ്രതിയാണ്. ആംബുലന്‍സ് നിയമവിരുദ്ധമായി ഉപയോഗിച്ചു. പോലീസ് നിയന്ത്രണം ലംഘിച്ചു എന്നാണ് കേസ്. മനുഷ്യ ജീവന് ഹാനിയുണ്ടാക്കാന്‍ കഴിയുന്ന തരത്തില്‍ ആംബുലന്‍സില്‍ പോയെന്നാണ് കേസ്. 

തൃശൂര്‍ പൂരം നടന്ന ദിവസം പൂരനഗരിയില്‍ ആംബുലന്‍സില്‍ എത്തിയെന്നാണ് സുരേഷ് ഗോപിക്കെതിരെയുള്ള കേസ്. സുരേഷ് ഗോപി ആംബുലന്‍സില്‍ വന്നിറങ്ങുന്ന ദൃശ്യങ്ങളും പ്രചരിച്ചിരുന്നു. സുരേഷ് ഗോപി ആംബുലന്‍സില്‍ വന്നിറങ്ങുന്ന ദൃശ്യങ്ങള്‍ വീണ്ടും മാധ്യമങ്ങളില്‍ നിറഞ്ഞതോടെ പുതിയ തിരക്കഥയുമായെത്തി. അഞ്ച് കിലോമീറ്റര്‍ കാറില്‍ സഞ്ചരിച്ചാണ് പൂരത്തിനെത്തിയത്. എന്നാല്‍ തന്റെ വാഹനം ഗുണ്ടകള്‍ ആക്രമിച്ചെന്നും അതിനാലാണ് ആംബുലന്‍സില്‍ പോയതെന്നുമായിരുന്നു സുരേഷ് ഗോപി പറയുന്നത്. കാലിന് വേദനയായതിനാല്‍ നടക്കാന്‍ പറ്റാത്തതിനാലാണ് ആംബുലന്‍സില്‍ എത്തിയതെന്നു കൂടി വിശദീകരിച്ചു. പുറത്തു വന്ന വീഡിയോയിലും കാലിന്റെ പ്രശ്നം വ്യക്തമാണ്. 

ആംബുലന്‍സ് നിയമവിരുദ്ധമായി ഉപയോഗിച്ചെന്നാണ് എഫ്‌ഐആര്‍. ലോക്‌സഭാ ഇലക്ഷന്‍ പ്രചാരണ തന്ത്രത്തിന്റെ ഭാഗമായി രോഗികളെ മാത്രം കൊണ്ടുവരാന്‍ അനുവാദമുള്ള ആംബുലന്‍സ് ഉപയോഗിച്ചു. പൂരത്തിന്റെ ഭാഗമായ വാഹന നിയന്ത്രണം നിലനില്‍ക്കെ അത് ലംഘിച്ചുകൊണ്ട് ആംബുലന്‍സ് റൗണ്ടിലൂടെ ഓടിച്ചു. മനുഷ്യജീവന് ഹാനി വരുത്താന്‍ സാധ്യതയുള്ള രീതിയില്‍ ജനത്തിനിടയിലൂടെ അപകടകരമായ രീതിയില്‍ ആംബുലന്‍സ് ഓടിച്ചെന്നും എഫ്‌ഐആറില്‍ പറയുന്നു. ഐപിസിയിലെ 279, 34 വകുപ്പുകളും മോട്ടോര്‍ വെഹിക്കിള്‍ ആക്ടിലെ 179, 184, 188, 192 എന്നീ വകുപ്പുകളാണ് സുരേഷ് ഗോപിക്കെതിരെ ചുമത്തിയത്. ഇതെല്ലാം ജാമ്യമുള്ള കേസാണ്. ഗതാഗത നിയമ ലംഘനത്തിന് വേണമെങ്കില്‍ പെറ്റി അടച്ച അവസാനിപ്പിക്കാവുന്ന കേസ്.

സിപിഐ തൃശ്ശൂര്‍ മണ്ഡലം സെക്രട്ടറി അഡ്വക്കേറ്റ് സുമേഷ് നല്‍കിയ പരാതിയിലാണ് കേസടുത്തിരിക്കുന്നത്. സുരേഷ് ഗോപിക്കെതിരെ മോട്ടോര്‍ വാഹന വകുപ്പിന്റെയും അന്വേഷണം നടത്തുന്നുണ്ട്. തൃശ്ശൂര്‍ പൂരം അലങ്കോലമായതിനെ തുടര്‍ന്ന് ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന സുരേഷ് ഗോപി നിയമവിരുദ്ധമായി ആംബുലന്‍സില്‍ സഞ്ചരിച്ചുവെന്നാരോപിച്ചാണ് സുമേഷിന്റെ പരാതി. പൂരം അലങ്കോലമായ രാത്രി വീട്ടില്‍ നിന്നും തിരുവമ്പാടി ദേവസ്വം ഓഫീസിലേക്ക് സേവാഭാരതിയുടെ ആംബുലന്‍സിലാണ് സുരേഷ് ഗോപി എത്തിയത്. 

ആംബുലന്‍സില്‍ സുരേഷ് ഗോപി എത്തുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിര
ുന്നു. രോഗികളെ കൊണ്ടുപോകുന്നതിന് വേണ്ടി മാത്രമുള്ള ആംബുലന്‍സ് സുരേഷ് ഗോപി നിയമവിരുദ്ധമായി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചുവെന്നാണ് പരാതി. മോട്ടോര്‍ വെഹിക്കിള്‍ ആക്ട് പ്രകാരം ആംബുലന്‍സ് രോഗികള്‍ക്ക് സഞ്ചരിക്കാന്‍ ഉള്ളതാണെന്നും വ്യക്തിയുടെ സ്വകാര്യ യാത്രയ്ക്ക് ഉപയോഗിക്കാന്‍ പാടില്ലെന്നുമാണ് പരാതിയില്‍ പറയുന്നത്.

Read more topics: # സുരേഷ് ഗോപി
suresh gopi fir

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES