Latest News

കുരുവിനാക്കുന്നേല്‍ കുറുവച്ചനെ  നേരില്‍ കാണാനെത്തി സുരേഷ് ഗോപി ; മന്ത്രിസഭ അനുവദിച്ചാല്‍ ഉടന്‍ ഷൂട്ടിങെന്നും പെര്‍മിഷന്‍ കിട്ടുമെന്ന് അമിത് ഷാ പറഞ്ഞിട്ടുണ്ടെന്നും നടന്‍

Malayalilife
 കുരുവിനാക്കുന്നേല്‍ കുറുവച്ചനെ  നേരില്‍ കാണാനെത്തി സുരേഷ് ഗോപി ; മന്ത്രിസഭ അനുവദിച്ചാല്‍ ഉടന്‍ ഷൂട്ടിങെന്നും പെര്‍മിഷന്‍ കിട്ടുമെന്ന് അമിത് ഷാ പറഞ്ഞിട്ടുണ്ടെന്നും നടന്‍

ന്ത്രിസഭയുടെ അനുമതി ലഭിച്ചാല്‍ ഉടന്‍ 'ഒറ്റക്കൊമ്പന്‍' സിനിമയില്‍ അഭിനയിക്കുമെന്ന് സുരേഷ് ഗോപി. ചിത്രത്തിലെ നായകന് പ്രചോദനമായ കുരുവിനാക്കുന്നേല്‍ കുറുവച്ചനെ സുരേഷ് ഗോപി നേരില്‍ കണ്ടു. ഇടമറ്റത്തെ വീട്ടില്‍ എത്തിയാണ് കേന്ദ്രമന്ത്രിയായ സുരേഷ് ഗോപി കുറുവച്ചനെ കണ്ടത്.

കുരുവിനാക്കുന്നേല്‍ ജോസ് എന്ന തന്റെ ജീവിതകഥ സിനിമയാക്കുമ്പോള്‍ സുരേഷ് ഗോപി നായകനാകണം എന്നാണ് തന്റെ ആഗ്രഹമെന്ന് കുറുവച്ചന്‍ പറഞ്ഞിരുന്നു. അതിനായി അധികം കാത്തിരിക്കേണ്ടി വരില്ല എന്നാണ് സുരേഷ് ഗോപി വ്യക്തമാക്കിയിരിക്കുന്നത്. പാലായില്‍ വിവിധ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ വന്നപ്പോഴാണ് സുരേഷ് ഗോപി ഇടമറ്റത്തെ കുരുവിനാക്കുന്നേല്‍ വീട്ടിലുമെത്തിയത്.

കുറുവച്ചന്റെയും സുരേഷ് ഗോപിയുടെയും സുഹൃത്ത് ബിജു പുളിക്കക്കണ്ടം, ബി.ജെ.പി. നേതാവ് എസ്. ജയസൂര്യന്‍, ഡിജോ കാപ്പന്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു. ആരോഗ്യ പ്രശ്‌നങ്ങളെ ത്തുടര്‍ന്ന് വിശ്രമത്തിലാണ് കുറുവച്ചന്‍. അതേസമയം, നേരത്തെ പൃഥ്വിരാജിന്റെ 'കടുവ' എന്ന ചിത്രത്തിനെതിരെ കുറുവച്ചന്‍ രംഗത്തെത്തിയിരുന്നു.

കടുവയില്‍ കുരുവിനാക്കുന്നേല്‍ കുറുവച്ചന്‍ എന്നായിരുന്നു പൃഥ്വിരാജിന്റെ കഥാപാത്രത്തിന്റെ പേര്. ഇതോടെയാണ് ഈ കഥ തന്റെ ജീവിതമാണെന്ന് ആരോപിച്ച് കുറുവച്ചന്‍ കോടതിയില്‍ എത്തിയത്. പരാതിയെ തുടര്‍ന്ന് കുറുവച്ചന്‍ എന്ന പേര് മാറ്റി കടുവാക്കുന്നേല്‍ കുര്യന്‍ എന്നാക്കിയിരുന്നു.

Read more topics: # സുരേഷ് ഗോപി
suresh gopi about cinema

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES