Latest News

എല്ലാ ദൈവത്തിന്റെയും അച്ഛന്റെയും അനുഗ്രഹം; യുവ നടന്‍ പൃഥ്വിരാജ് സുകുമാരന്റെ ഭാര്യ സുപ്രിയ മേനോനും ചലച്ചിത്രമേഖലയിലേക്ക് ചുവടുറപ്പിക്കുന്നു

Malayalilife
എല്ലാ ദൈവത്തിന്റെയും അച്ഛന്റെയും അനുഗ്രഹം; യുവ നടന്‍ പൃഥ്വിരാജ് സുകുമാരന്റെ ഭാര്യ സുപ്രിയ മേനോനും ചലച്ചിത്രമേഖലയിലേക്ക് ചുവടുറപ്പിക്കുന്നു

ലയാളത്തിന്റെ പ്രിയപ്പെട്ട നടനാണ് പൃഥ്വിരാജ്. തനിക്ക് ലഭിച്ച എല്ലാ വേളങ്ങളും വളരെ മനോഹരമായി അവതരിപ്പിച്ച് സിനിമയില്‍ സജീവമായി പീന്നീട് സംവിധായകനായി നമ്മുക്ക് മുന്നിലെത്താന്‍ ഒരുങ്ങുന്ന നടന്‍. പൃഥ്വിരാജ് സുകുമാരന്റെ ഭാര്യ സുപ്രിയ മേനോനും ചലച്ചിത്രമേഖലയില്‍ ചുവടുറപ്പിക്കുന്നു. നിര്‍മ്മാണ രംഗത്തിലൂടെയാണ് സുപ്രീയയുടെ കടന്നുവരവ്. പൃഥ്വിരാജിന്റെ കൈപിടിച്ച് തന്നെയാണ് സുപ്രിയ നിര്‍മ്മാണ മേഖലയില്‍ വിജയം കൊയ്യാനിറങ്ങുന്നത്.

പൃഥ്വിരാജ് നായകവേഷത്തിലെത്തുന്ന ജെന്യൂസ് മുഹമ്മദ് ചിത്രമായ '9' ന്റെ നിര്‍മ്മാണത്തില്‍ ഭര്‍ത്താവിനൊപ്പം സുപ്രിയയും പങ്കാളിയാണ്. പേട്ട ചിത്രത്തിന്റെ വിജയം കഴിഞ്ഞതിനു ശേഷമാണ് ഇപ്പോള്‍ പുതിയ വാര്‍ത്ത പുറത്ത് വന്നിരിക്കുന്നത്. പൃഥിരാജ് പ്രൊഡക്ഷന്‍സിന്റെ ആദ്യ നിര്‍മാണ സംരഭം കൂടിയാണ് 9. സയന്‍സ് ഫിക്ഷന്‍ ഹൊറര്‍ വിഭാഗത്തില്‍ പെടുത്താവുന്ന സിനിമ മലയാളത്തില്‍ പുതിയൊരു അനുഭവമാകുമെന്ന പ്രതീക്ഷയാണുള്ളത്. അതിനിടയിലാണ് ആദ്യ ചിത്രത്തിന്റെ സന്തോഷം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച് സുപ്രിയ രംഗത്തെത്തിയത്. എല്ലാ ദൈവത്തിന്റെയും അച്ഛന്റെയും അനുഗ്രഹം എന്നായിരുന്നു സുപ്രിയ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. ആശംസ കമന്റുകളുമായി ആരാധകരും നിറഞ്ഞിട്ടുണ്ട്.

 പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് അന്തര്‍ദേശീയ നിര്‍മ്മാണക്കമ്പനിയായ സോണി പിക്ചേഴ്സ് എന്റര്‍ടെയ്ന്‍മെന്റുമായി ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജെന്യൂസ് മുഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അഭിനന്ദന്‍ രാമാനുജമാണ്. ഷാന്‍ റഹ്മാന്‍ സംഗീതം. പശ്ചാത്തലസംഗീതം ശേഖര്‍ മേനോന്‍. ചിത്രം ഉടന്‍ തന്നെ തീയറ്ററുകളിലെത്തും.

 

 
 
 
 
 
 
 
 
 
 
 
 
 
 

By God’s grace & Achan’s it’s a clean ‘U’ for 9! #9thefilm

A post shared by Supriya Menon Prithviraj (@supriyamenonprithviraj) on Jan 18, 2019 at 2:06am PST

 

supriya-menon-instagram-post-entry-to film industry

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES