പ്രശസ്ത ദുബായ് വ്‌ളോഗര്‍ ഖാലിദ് അല്‍ അമേരിയും നടി സുനൈനയും വിവാഹിതരാകുന്നുവെന്ന് റിപ്പോര്‍ട്ട്. ജൂണ്‍ അഞ്ചിന് സുനൈന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രത്തിന് പിന്നാലെയാണ് ചര്‍ച്ചകള്‍ക്ക് തുടക്കമായത്. രണ്ട് പേര്‍ കൈപിടിച്ചിരിക്കുന്ന ചിത്രമാണ് താരം പങ്കുവെച്ചത്. പോസ്റ്റിന് ഖാലിദ് ലൈക്ക് ചെയ്തിട്ടുണ്ട്. സുനൈന പങ്കുവെച്ച ചിത്രത്തിനോട് സമാനമായ ചിത്രം ഖാലിദ് കൂടി പങ്കുവെച്ചതോടെ അഭ്യൂഹങ്ങള്‍ ശക്തമാവുകയായിരുന്നു.
അതേസമയം മലയാളികള്‍ക്കും സുപരിചിതനായ വ്യക്തിയാണ് ഖാലിദ്. കുറച്ചുനാളുകള്‍ക്കു മുന്‍പ് ഇദ്ദേഹം നടന്‍ മമ്മൂട്ടിയെ ഇന്റര്‍വ്യൂ ചെയ്തിരുന്നു. ഇത് വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. ഇദ്ദേഹം പണ്ട് വിവാഹിതനായതാണ്. ഒരു കോസ്‌മെറ്റിക് ബ്രാന്‍ഡ് സിഇഒ ആയിട്ടുള്ള സല്‍മാ മുഹമ്മദ് എന്ന വ്യക്തിയെ ആയിരുന്നു ഇദ്ദേഹം മുന്‍പ് വിവാഹം ചെയ്തത്. പിന്നീട് ഇരുവരും വിവാഹമോചനം നേടുകയായിരുന്നു. അടുത്തിടെ ഒരു അഭിമുഖത്തിലാണ് സല്‍മ ഈ കാര്യം വെളിപ്പെടുത്തിയത്.
മഹാരാഷ്ട്ര നാഗ്പൂര് സ്വദേശിയാണ് സുനൈന. കുമാര്‍ വേഴ്‌സസ് കുമാരി എന്ന സിനിമയിലൂടെയാണ് ഇവര്‍ കരിയര്‍ ആരംഭിക്കുന്നത്. 25 വര്‍ഷത്തിലാണ് ഈ സിനിമ പുറത്തിറങ്ങുന്നത്. ഒരു മലയാളം സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്. ബെസ്റ്റ് ഫ്രണ്ട്‌സ് എന്ന സിനിമയില്‍ ആയിരുന്നു താരം അഭിനയിച്ചത്. അതേസമയം കഴിഞ്ഞവര്‍ഷം പുറത്തിറങ്ങിയ റെജീന എന്ന സിനിമയിലാണ് താരം അവസാനമായി പ്രത്യക്ഷപ്പെട്ടത്.