29-ാമത് കൊല്‍ക്കൊത്ത അന്താരാഷ്ട്ര ഫിലിംഫെസ്റ്റവലില്‍ ഉണ്ണി കെ ആര്‍ സംവിധാനം ചെയ്ത ' ഒങ്കാറ ' തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യന്‍ സിനിമ വിഭാഗത്തില്‍ മത്സരവിഭാഗത്തിലാണ് സെലക്ഷന്‍.
സപ്തഭാഷാ സംഗമഭൂമിയായ കാസര്‍ക്കോടന്‍ മണ്ണില്‍ നിന്നും മണ്ണിന്റെ മക്കളുടെ കഥപറയുന്നൊരു ചിത്രമാണ് ഒങ്കാറ. ഗോത്രവിഭാഗമായ മാവിലാന്‍വിഭാഗത്തിന്റെ ഭാഷയയായ മര്‍ക്കോടിയില്‍ ഒരുക്കിയിരിക്കുന്ന ' ഒങ്കാറ ' ഈ ഭാഷയില്‍ ഒരുക്കിയിരിക്കുന്ന ആദ്യചിത്രം കൂടിയാണ് ഒങ്കാറ. കാട് വീടാക്കിയ ഗോത്രവിഭാഗമാണ് മാവിലാന്‍ സമുദായം. പൂര്‍വ്വകാലത്ത് കരനെല്‍കൃഷിനടത്തിയും കാട്ടുമൃഗങ്ങളെ വേട്ടയാടിയും ഉപജീവനം കഴിച്ചിരുന്ന ഗോത്രവിഭാഗമാണ് മാവിലാന്‍ സമുദായം. അവരുടെ അതിജീവനത്തിന്റെ കഥകൂടിയാണ് ' ഒങ്കാറ'.
ആദിവാസി വിഭാഗമായ മാവിലാന്‍ സമൂഹത്തിന്റെ ഇടയില്‍ സംസാരഭാഷയായി ഉപയോഗിക്കുന്ന മര്‍ക്കോടിക്ക് ലിപികളില്ല. പ്രാദേശികമായി മാവിലവു എന്നപേരില്‍ അറിയപ്പെടുന്ന മര്‍ക്കോടി ഭാഷ വാമൊഴിയായാണ് തലമുറകളിലേക്ക് കൈമാറുന്നത്.ഒരു തെയ്യം കലാകാരന്റെ വേഷത്തില്‍
സുധീര്‍ കരമന ഒങ്കാറയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
വെട്ടുകിളി പ്രകാശ്, സുഭാഷ് രാമനാട്ടുകര, ഗോപിക വിക്രമന്‍, സാധിക വേണുഗോപാല്‍, അരുന്ധതി നായര്‍, രമ്യ ജോസഫ്, ആഷിക് ദിനേശ്, ജിബു ജോര്‍ജ്ജ്, റാം വിജയ്, സച്ചിന്‍, സജിലാല്‍, ഗാന്ധിമതി തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍. പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ രാജേഷ് തില്ലങ്കേരി ഈ ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നു.
നൂറ്റാണ്ടുകളായി അടിമകളായി കഴിഞ്ഞിരുന്ന ഗോത്രവിഭാഗത്തിന്റെ അതിജീവനത്തിന്റെയും പോരാട്ടത്തിന്റെയും കഥപറയുന്ന ആറോളം പരമ്പരാഗത ഗാനങ്ങളുടെ അകമ്പടിയോടെയാണ് സിനിമ ഒരുക്കിയിരിക്കുന്ന്.പൂര്‍ണ്ണമായും ഉള്‍ക്കാട്ടില്‍ ചിത്രീകരിച്ചിരിക്കുന്നു എന്നതും ചിത്രത്തിലെ എല്ലാ കഥാ പാത്രങ്ങളും ആദിദ്രാവിഡ ഗോത്രഭാഷയായ മര്‍ക്കോടി മാത്രം സംസാരിക്കുന്നുവെന്നതും ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്.
ക്രിസ്റ്റല്‍ മീഡിയ, വ്യാസചിത്ര, സൗ സിനി മാസ്, എന്നിവയുടെ ബാനറില്‍ സുഭാഷ് മേനോന്‍, ജോര്‍ജ്ജ് തോമസ് വെള്ളാറേത്ത്, ഡോ. പ്രഹ്ലാദ് വടക്കേപ്പാട്ട്, സൗമ്യ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിനോദ് വിക്രം, പ്രശാന്ത് കൃഷ്ണ എന്നിവര്‍ നിര്‍വഹിക്കുന്നു.
എഡിറ്റര്‍-സിയാന്‍ ശ്രീകാന്ത്, സംഗീതം-സുധേന്ദു രാജ്,പ്രൊജക്റ്റ് കോ- ഓഡിനേറ്റര്‍-ഒ കെ പ്രഭാകരന്‍. നിര്‍മ്മാണ നിര്‍വ്വഹണം- കല്ലാര്‍ അനില്‍, മേക്കപ്പ്-ജയന്‍ പൂങ്കുളം,വസ്ത്രലങ്കാരം-ശ്രീജിത്ത്,ഷിനു ഉഷസ്, കല-അഖിലേഷ് ശബ്ദസംവിധാനം- രാധാകൃഷ്ണന്‍.
വിതുര, കല്ലാര്‍, കാസര്‍ക്കോട് എന്നിവിടങ്ങളിലായി
ചിത്രീകരണം പൂര്‍ത്തിയായ 'ഒങ്കാറ'
ഉടന്‍ പ്രദര്‍ശനത്തിനെത്തും.
പി ആര്‍ ഒ-എ എസ് ദിനേശ്