Latest News

സിലമ്പരശന്‍ നായകനാകുന്ന STR49 പ്രഖ്യാപിച്ചു: സംവിധാനം അശ്വത് മാരിമുത്തു; നിര്‍മ്മാണം എ ജി എസ് പ്രൊഡക്ഷന്‍സ് 

Malayalilife
 സിലമ്പരശന്‍ നായകനാകുന്ന STR49 പ്രഖ്യാപിച്ചു: സംവിധാനം അശ്വത് മാരിമുത്തു; നിര്‍മ്മാണം എ ജി എസ് പ്രൊഡക്ഷന്‍സ് 

തെന്നിന്ത്യന്‍ സൂപ്പര്‍താരം ചിമ്പു നായകനാകുന്ന അദ്ദേഹത്തിന്റെ കരിയറിലെ നാല്‍പ്പത്തി ഒന്‍പതാമത് ചിത്രം പ്രഖ്യാപിച്ചു. വിന്റേജ് ചിമ്പുവിനെ ഓര്‍മിപ്പിക്കുന്ന തരത്തില്‍  ഒരുങ്ങുകയാണ് STR49. ഡ്രാഗണ്‍, ഓഹ് മൈ കടവുളെ പോലുള്ള ഹിറ്റ് ചിത്രങ്ങള്‍ സംവിധാനം ചെയ്ത അശ്വത് മാരിമുത്തുവാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വഹിക്കുന്നത് പ്രശസ്ത നിര്‍മ്മാണ കമ്പനിയായ എ ജി എസ് എന്റര്‍ടൈന്‍മെന്റാണ്. 

തന്റെ ഫാനും പ്രതിഭാശാലിയായ  സംവിധായകനുമായ അശ്വതിന്റെ കൂടെ പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നതില്‍  വലിയ സന്തോഷമുണ്ടെന്ന് ചിമ്പു പറഞ്ഞു. പ്രേക്ഷകര്‍ക്ക് എല്ലാത്തരത്തിലും ആസ്വദിക്കാന്‍ സാധിക്കുന്ന കിടിലന്‍ എന്റര്‍ടെയ്നറായിരിക്കും ചിത്രമെന്നും ചിമ്പു അഭിപ്രായപ്പെട്ടു.
എജിഎസ് നിര്‍മിക്കുന്ന ഇരുപത്തി ഏഴാമത്തെ ചിത്രം കൂടിയാണിത്. നേരത്തെ തന്റെ ഹിറ്റ് ചിത്രങ്ങളായ ദം, മന്‍മഥന്‍, വല്ലവന്‍, വിണ്ണെയ് താണ്ടി വരുവായ തുടങ്ങിയ ചിത്രങ്ങള്‍ ജെന്‍സി മോഡില്‍ ഒരുങ്ങുന്ന തരത്തിലായിരിക്കും തന്റെ പുതിയ ചിത്രം ഒരുങ്ങുന്നതെന്നു ചിമ്പു നേരത്തെ പറഞ്ഞിരുന്നു. ചിത്രത്തിന്റെ മറ്റു താരങ്ങളുടെയും അണിയറപ്രവര്‍ത്തകരുടെയും പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് സിനിമാലോകം.പി ആര്‍ ഓ പ്രതീഷ് ശേഖര്‍

Read more topics: # ചിമ്പു STR49
str49 chimbus 49th film

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക