Latest News

പാലുകുടി മാറാത്ത ഈ പെണ്‍കുട്ടിയാണോ എന്നെ പ്രണയിക്കുന്നത്; തെക്കുവടക്ക് നടക്കാതെ പോയി നാലക്ഷരം പഠിക്ക് കൊച്ചേ; അറിവാണ് ഏറ്റവും വലിയ സമ്പാദ്യം; ഇലവങ്കോട് ദേശം എന്ന ചിത്രത്തില്‍ അഭിനയി ക്കാനെത്തിയപ്പോള്‍ മമ്മൂട്ടിയില്‍ നിന്ന് ലഭിച്ച ഉപദേശം ഓര്‍ത്തെടുത്ത് ശ്രുതി രാജ്

Malayalilife
പാലുകുടി മാറാത്ത ഈ പെണ്‍കുട്ടിയാണോ എന്നെ പ്രണയിക്കുന്നത്; തെക്കുവടക്ക് നടക്കാതെ പോയി നാലക്ഷരം പഠിക്ക് കൊച്ചേ; അറിവാണ് ഏറ്റവും വലിയ സമ്പാദ്യം; ഇലവങ്കോട് ദേശം എന്ന ചിത്രത്തില്‍ അഭിനയി ക്കാനെത്തിയപ്പോള്‍ മമ്മൂട്ടിയില്‍ നിന്ന് ലഭിച്ച ഉപദേശം ഓര്‍ത്തെടുത്ത് ശ്രുതി രാജ്

തൃശൂര്‍കാരിയായ ശ്രുതി രാജ് ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴാണ് സിനിമാലോകത്തേക്ക് വരുന്നത്. വി.എം വിനുവിന്റെ ഹരിചന്ദനം എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ചിത്രം പാതിവഴിയില്‍ മുടങ്ങി. പിന്നീട് പ്രിയം, ഉദയപുരം സുല്‍ത്താന്‍, ഇളവങ്കോട് ദേശം, ദോസ്ത് തുടങ്ങിയ ചിത്രങ്ങളിലൂടെ മികച്ച വേഷങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറി. എന്നാല്‍ താന്‍ എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ മമ്മൂട്ടിക്കൊപ്പം അഭിനയിച്ച അനുഭവം നടി പങ്ക് വച്ചിരിക്കുകയാണിപ്പോള്‍. കേരള കൗമുദിക്ക് നല്കിയ അഭിമുഖത്തിലാണ് നടി വിശേഷങ്ങള്‍ പങ്ക് വച്ചത്.

'എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ഇലവങ്കോട് ദേശംവരുന്നത്. മമ്മൂക്കയും ഖുഷ്ബു മാമും പ്രധാന വേഷത്തില്‍. കെ.ജി ജോര്‍ജ് സാറാണ് സംവിധാനം. മഹാനായ സംവിധായകന്റെ വലിയൊരു താരനിരയുള്ള ചിത്രത്തിലാണ് അഭിനയിക്കുന്നത് എന്ന ബോധം അച്ഛനും അമ്മയ്ക്കും പോലും ഉണ്ടായിരുന്നില്ല. പിന്നല്ലേ എട്ടാം ക്ലാസുകാരിയായ എനിക്ക്. ഇലവങ്കോട് ദേശത്തില്‍ മമ്മൂക്കയെ രഹസ്യമായി പ്രേമിക്കുന്ന കഥാപാത്രമാണ് എന്റെത്. പാലുകുടി മാറാത്ത ഈ പെണ്‍കുട്ടിയാണോ എന്നെ പ്രണയിക്കുന്നത് എന്ന് ചോദിച്ച് ഉച്ചത്തില്‍ ചിരിക്കുന്ന മമ്മൂക്കയുടെ രൂപം ഇപ്പോഴും മനസ്സിലുണ്ട്.

ലൊക്കേഷനില്‍ കളിച്ചു നടക്കുന്ന ഞാന്‍ ഈ ഫീല്‍ഡില്‍ തുടരണമെന്നോ അവസരങ്ങള്‍ വെട്ടിപ്പിടിക്കണമെന്നോ എന്നൊന്നും വിചാരിച്ചില്ല. മമ്മൂക്ക എല്ലാം മനസിലാക്കി കാണണം. ഈ സിനിമ കഴിഞ്ഞാല്‍ വീട്ടില്‍ പൊയ്ക്കോളണം. അഭിനയം എന്നു പറഞ്ഞ് തെക്കുവടക്ക് നടക്കാതെ പോയി നാലക്ഷരം പഠിക്ക് കൊച്ചേ, അറിവാണ് ഏറ്റവും വലിയ സമ്പാദ്യം എന്ന് അദ്ദേഹം എപ്പോഴും പറയുമായിരുന്നു.

sruthy raj say about mammootty

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES