Latest News

ശ്രീനാഥ് ഭാസിയുടെ ചോദ്യം ചെയ്യല്‍ മരട് പോലീസ് നീണ്ടത് അഞ്ച് മണിക്കൂര്‍; പ്രയാഗ മാര്‍ട്ടിന്റെ ചോദ്യം ചെയ്യല്‍ സൗത്ത് സ്‌റ്റേഷനില്‍ തുടരുന്നു; സിനിമാ താരങ്ങള്‍ പരിചയക്കാരെന്ന് പറഞ്ഞ് ഓംപ്രകാശും

Malayalilife
 ശ്രീനാഥ് ഭാസിയുടെ ചോദ്യം ചെയ്യല്‍ മരട് പോലീസ് നീണ്ടത് അഞ്ച് മണിക്കൂര്‍; പ്രയാഗ മാര്‍ട്ടിന്റെ ചോദ്യം ചെയ്യല്‍ സൗത്ത് സ്‌റ്റേഷനില്‍ തുടരുന്നു; സിനിമാ താരങ്ങള്‍ പരിചയക്കാരെന്ന് പറഞ്ഞ് ഓംപ്രകാശും

ഹരി കേസില്‍ നടി പ്രയാഗ മാര്‍ട്ടിനും ശ്രീനാഥ് ഭാസിയും ചോദ്യം ചെയ്യലിനു ഹാജരായി. എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനിലാണ് പ്രയാഗ എത്തിയത്. മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്കു മുന്നില്‍ പ്രതികരിച്ചില്ല.  ശ്രീനാഥ് ഭാസിയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായതിനു പിന്നാലെയാണ് പ്രയാഗയെ ചോദ്യം ചെയ്യുന്നത്. 

ശ്രീനാഥ് ഭാസിയെ നാലര മണിക്കൂറാണ് പൊലീസ് ചോദ്യം ചെയ്തത്. ഓം പ്രകാശിനെ മുന്‍ പരിചയമില്ലെന്നാണ് ശ്രീനാഥ് ഭാസി മൊഴി നല്‍കിയത്. ബിനു ജോസഫിനോടൊപ്പമാണ് ഹോട്ടലില്‍ എത്തിയതെന്നും അദ്ദേഹവുമായി സാമ്പത്തിക ഇടപാടുകളുണ്ടെന്നും ശ്രീനാഥ് ഭാസി പൊലീസിനോട് പറഞ്ഞു.

ലഹരി കടത്ത് കേസില്‍ അറസ്റ്റിലായ ഗുണ്ടാ നേതാവ് ഓംപ്രകാശിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് സിനിമാ താരങ്ങളായ ശ്രീനാഥ് ഭാസിയുടെയും പ്രയാഗ മാര്‍ട്ടിന്റെയും പേര് ഉള്‍പ്പെട്ടിട്ടുള്ളത്. കൊച്ചിയിലെ ഹോട്ടലില്‍ നടന്നത് ലഹരി പാര്‍ട്ടി തന്നെയാണെന്നും പാര്‍ട്ടി സംഘടിപ്പിച്ചത് ഓം പ്രകാശിന്റെ സുഹൃത്തുക്കളാണെന്നുമാണ് പൊലീസിനു ലഭിച്ച വിവരം. താരങ്ങളെ ഓം പ്രകാശിന് പരിചയപ്പെടുത്തിയത് എളമക്കര സ്വദേശിയായ ബിനു ജോസഫ് എന്നയാളാണ്.

സിനിമാ താരങ്ങള്‍ക്ക് ഒപ്പം റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുള്ള 20 പേരുടെയും മൊഴിയെടുക്കും. ഹോട്ടലില്‍ നിന്ന് സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. കേസില്‍ കൂടുതല്‍ അറസ്റ്റുകള്‍ക്കും സാധ്യതയുണ്ട്. ഓം പ്രകാശിന്റെ മൊബൈല്‍ ഫോണ്‍ ഫൊറന്‍സിക് പരിശോധനക്ക് വിധേയമാക്കുമെന്നും പൊലീസ് അറിയിച്ചു.

സുഹൃത്തുക്കളെ കാണാന്‍ വേണ്ടി മാത്രമാണ് കൊച്ചിയിലെ ക്രൗണ്‍ പ്ളാസ ഹോട്ടലില്‍ എത്തിയതെന്ന വിശദീകരണവുമായി ഗുണ്ടാനേതാവ് ഓംപ്രകാശ് രംഗത്തെത്തി. കൊച്ചിയില്‍ സിനിമാ താരങ്ങളായ ശ്രീനാഥ് ഭാസി, പ്രയാഗ മാര്‍ട്ടിന്‍ എന്നിവര്‍ ഉള്‍പ്പെട്ട മയക്കുമരുന്ന് പാര്‍ട്ടി നടത്തിയത് ഓംപ്രകാശ് നേതൃത്വം നല്‍കിയ പാര്‍ട്ടിയില്‍ ആണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു ഓംപ്രകാശ്. നടനേയും നടിയേയും കണ്ടത് ഓംപ്രകാശും സ്ഥിരീകരിക്കുന്നുണ്ട്. എന്നാല്‍ തനിക്ക് മയക്കു മരുന്ന് കച്ചവടില്ലെന്നാണ് പറയുന്നത്.

കഴിഞ്ഞ 15 ദിവസമായി ആന്റിബയോട്ടിക്ക് മരുന്ന് കഴിക്കുന്നയാളാണ് ഞാന്‍. ലഹരി ഉപയോഗിക്കാന്‍ കഴിയില്ല. രണ്ട് കേസുകള്‍ മാത്രമാണ് എനിക്കെതിരെ നിലവിലുള്ളത്. എല്ലാ ആഴ്ചയും തിരുവനന്തപുരത്ത് കമ്മിഷണര്‍ ഓഫീസില്‍ പോയി ഒപ്പിടാറുണ്ട്. നര്‍ക്കോട്ടിക് ഈസ് എ ഡേര്‍ട്ടി ബിസിനസ് എന്ന ലൈനാണ് തനിക്കുള്ളത്. വളരെ ശ്രദ്ധിച്ചാണ് മുന്നോട്ടു പോകുന്നത്. പക്ഷേ ഇപ്പോള്‍ ഒരിടത്തും സഞ്ചരിക്കാന്‍ കഴിയാത്ത അവസ്ഥയാണെന്നും ഓംപ്രകാശ് പറയുന്നു. കേരള കൗമുദിയാണ് ഈ അഭിമുഖം നല്‍കുന്നത്. തന്നെ കേസില്‍ പെടുത്തിയ പോലീസിനെ രൂക്ഷമായി ഓംപ്രകാശ് വിമര്‍ശിക്കുന്നുണ്ട്. നര്‍ക്കോട്ടിക് ഈസ് എ ഡേര്‍ട്ടി ബിസിനസെന്നത് സൂപ്പര്‍ ഹിറ്റ് ചിത്രമായ ഇരുപതാംനൂറ്റാണ്ടില്‍ മോഹന്‍ലാല്‍ കഥാപാത്രം പറഞ്ഞ് ശ്രദ്ധിക്കപ്പെട്ട ഡയലോഗാണ്. ഇതേ വഴിയിലാണ് താനെന്ന് പറഞ്ഞു വയ്ക്കുകയാണ് ഓംപ്രകാശും.

മയക്കുമരുന്നുമായി നാളിതുവരെ ഒരുതരത്തിലുള്ള ഇടപാടും താന്‍ നടത്തിയിട്ടില്ലെന്നും, തനിക്കെതിരെ കേസ് ഫ്രെയിം ചെയ്തതാണെന്നും ഇയാള്‍ പറയുന്നു.റൂമില്‍ മദ്യമുണ്ടായിരുന്നു. പല സുഹൃത്തുക്കളും എത്തി. എന്നാല്‍ പലരെയും എനിക്ക് പരിചയമില്ല. അക്കൂട്ടത്തില്‍ വന്നവരാണ് ശ്രീനാഥ് ഭാസിയും പ്രയാഗ മാര്‍ട്ടിനും. ഭാസിയെ പരിചയപ്പെട്ടു. ഭയങ്കര നന്നായി സംസാരിക്കുന്ന പയ്യന്‍. ഷേക്ക് ഹാന്‍ഡ് നല്‍കി, കെട്ടിപ്പിടിച്ചാണ് പിരിഞ്ഞത്. പെണ്‍കുട്ടി നടി പ്രയാഗയാണെന്ന് പിന്നീടാണ് മനസിലായത്. സിനിമയില്‍ കാണുന്ന പോലെ രൂപഭംഗിയുണ്ടായിരുന്നില്ല.റൂമില്‍ നിന്ന് ഒഴിഞ്ഞ ഒരു കവര്‍ മാത്രമാണ് പൊലീസ് കണ്ടെടുത്തത്. അതും എന്റെ റൂമില്‍ നിന്നല്ല. എന്റെ റൂമില്‍ നിന്ന് ഒരു സിഗരറ്റ് കുറ്റി പോലും കണ്ടെത്തിയിട്ടില്ലെന്നും ഓംപ്രകാശ് പറയുന്നു.

sreenath bhasi and prayaga martin question

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക