പറവക്കുശേഷം സൗബിന്‍ ഷാഹിര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ നായകന്‍.പൂര്‍ണമായും കൊച്ചിയുടെ പശ്ചാത്തലത്തില്‍ ബൈക്ക് റേസിന് ചുറ്റിപ്പറ്റിയാണ് സൗബിന്‍ ഷാഹിര്‍ രണ്ടാമത്തെ സംവിധാന സംരംഭം ഒരുക്കുന്നത്.കൊച്ചി ഫ്രീക്കനായാണ് ദുല്‍ഖര്‍ കഥാപാത്രം എത്തുന്നത്, നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിനുശേഷം സൗബിന്‍ ഷാഹിറിന്റെ ചിത്രത്തില്‍ അഭിനയിക്കാനാണ് ദുല്‍ഖറിന്റെ തീരുമാനം.
സൗബിന്‍ ദിവസങ്ങള്‍ക്ക് മുമ്പ് ഇന്‍സ്റ്റഗ്രമില്‍ പങ്കുവെച്ച ഒരു സ്റ്റോറി ചിത്രത്തിന്റെ സൂചന നല്കുന്നതായിരുന്നു. ഒരു ബൈക്കിന്റ ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാനെയും സമീര്‍ താഹിറിനെയും സൗബിന്‍ മെന്‍ഷന്‍ ചെയ്തിട്ടുണ്ട്. ഇത് പുതിയ ചിത്രത്തിന്റെ വരവറിയിച്ചതായാണ് ആരാധകര്‍ പറയുന്നത്.
വ്യത്യസ്തമായ ഴോണറില്‍ ബീച്ച് റേസ്, ന്യൂ ഇയര്‍ ക്രിസ്തുമസ് ഒകെയ് വരുന്ന വിഷ്വലി വലുപ്പം കാണിക്കുന്ന ഒരു ചിത്രം ആലോചനയില്‍ ഉണ്ടെന്ന് സൗബിന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഈ കട്ടും ഇപ്പോള്‍ വ്യാപകമായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ആ ചിത്രമാണോ ഈ ചിത്രം എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.ചിത്രത്തിലെ അണിയറ പ്രവര്‍ത്തകരെക്കുറിച്ചോ മറ്റു വിവരങ്ങളോ ഒന്നും തന്നെ പുറത്തുവിട്ടിട്ടില്ല
സൗബിന്‍ ഷാഹിര്‍ ആദ്യമായി കഥയെഴുതി സംവിധാനം ചെയ്ത ചിത്രമായിരുന്നു പറവ. ചിത്രത്തില്‍ ദുല്‍ഖറിന്റെ കാമിയോ ഏറെ ശ്രദ്ധ നേടിയിരുന്നു. മികച്ച കളക്ഷന്‍ സിനിമയ്ക്ക് ലഭിച്ചിരുന്നു. സൗബിനും ദുല്‍ക്കറും മറ്റൊരു ചിത്രത്തിനായി ഒന്നിക്കുമ്പോള്‍ ആരാധകരുടെ പ്രതീക്ഷ വാനോളമാണ്.