Latest News

ബോബന്‍ സാമുവല്‍ സംവിധായകനായി അബാം മൂവീസിന്റെ ചിത്രം;  സൗബിന്‍ ഷാഹിറിന് നായിക നമിതാ പ്രമോദ് നായിക 

Malayalilife
 ബോബന്‍ സാമുവല്‍ സംവിധായകനായി അബാം മൂവീസിന്റെ ചിത്രം;  സൗബിന്‍ ഷാഹിറിന് നായിക നമിതാ പ്രമോദ് നായിക 

ബാം മൂവീസിന്റെ ബാനറില്‍ ഏബ്രഹാം മാത്യു നിര്‍മ്മിക്കുന്ന പുതിയ ചിത്രം ബോബന്‍ സാമുവല്‍ സംവിധാനം ചെയ്യുന്നു.അബാം മൂവി സിന്റ പതിമൂന്നാമതു ചിത്രമാണിത്.ജൂലൈ പതിമൂന്ന് വ്യാഴ്ച്ച കാലത്ത് പത്തു മണിക്ക് ഈ ചിത്രത്തിന്റെ ആരംഭം കുറിക്കുകയാണ്.

കൊച്ചി അത്താണിക്കടുത്തുള്ള കുമ്പിടി അബാം തറവാട് റിസോര്‍ട്ടില്‍ വച്ചാണ് ഈ ചിത്രത്തിന്റെ പൂജാ ചടങ്ങുകള്‍ നടക്കുന്നത്.സൗബിന്‍ഷാഹിര്‍ നായകനാകുന്ന ഈ ചിത്രത്തില്‍ നമിതാ പ്രമോദ് നായികയാകുന്നു.
ദിലീഷ് പോത്തന്‍, മനോജ്, കെ.യു.(തിങ്കളാഴ്ച്ച നിശ്ചയം. ഫെയിം) ശാന്തികൃഷ്ണ , വിനീത് തട്ടില്‍, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.ഇവര്‍ക്കൊപ്പം ഏതാനും പ്രമുഖ താരങ്ങളും ഈ ചിത്രത്തില്‍ അണിനിരക്കുന്നു 'സംവിധായകന്‍ ജാക്‌സന്‍ ആന്റണിയുടെ കഥക്ക് അജീഷ് .പി .തോമസ് തിരക്കഥ രചിക്കുന്നു.
സംഗീതം - ഔസേപ്പച്ചന്‍.
ഛായാഗ്രഹണം - വിവേക് മേനോന്‍ '
കലാസംവിധാനം -സഹസ് ബാല!,
മേക്കപ്പ് - ജിതേഷ് പൊയ്യ .
എക്‌സിക്കുട്ടീവ് പ്രൊഡ്യൂസര്‍ - അമീര്‍ കൊച്ചിന്‍.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ദീപക് പരമേശ്വരന്‍ -
അഗസ്റ്റ് ആദ്യവാരത്തില്‍ ചിത്രീകരണമാരംഭിക്കുന്ന ഈ ചിതത്തിന്റെ ചിത്രീകരണം മാള,  അന്നമനട, ' കുമ്പിടി, മുളന്തുരുത്തി, ഭാഗങ്ങളിലായി പൂര്‍ത്തിയാകും. 
വാഴൂര്‍ ജോസ്.

soubin new movie with namitha

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES