Latest News

സംഗീതത്തിന്റെയും ശബ്ദത്തിന്റെയും അവസാന മിനുക്ക് പണികള്‍ക്ക് വേണ്ടി ബറോസ് കാണുന്നു;മാര്‍ക്ക് കിലിയന്‍, ജോനാഥന്‍ മില്ലര്‍ എന്നിവര്‍ക്കൊപ്പം സോണി സ്റ്റുഡിയോസ് ഹോളിവുഡില്‍ ചിത്രം  കണ്ട വിശേഷം പങ്ക് വച്ച് മോഹന്‍ലാല്‍

Malayalilife
 സംഗീതത്തിന്റെയും ശബ്ദത്തിന്റെയും അവസാന മിനുക്ക് പണികള്‍ക്ക് വേണ്ടി ബറോസ് കാണുന്നു;മാര്‍ക്ക് കിലിയന്‍, ജോനാഥന്‍ മില്ലര്‍ എന്നിവര്‍ക്കൊപ്പം സോണി സ്റ്റുഡിയോസ് ഹോളിവുഡില്‍ ചിത്രം  കണ്ട വിശേഷം പങ്ക് വച്ച് മോഹന്‍ലാല്‍

മോഹന്‍ലാല്‍ ആദ്യമായി സംവിധായകന്റെ കുപ്പായം അണിയുന്ന ചിത്രമെന്നതിനാല്‍ തന്നെ ബറോസിന് മേല്‍ വലിയ പ്രതീക്ഷയാണ് ആരാധകര്‍ വെച്ചിരിക്കുന്നത്. വലിയ ക്യാന്‍വാസില്‍ ഒരുങ്ങുന്ന സിനിമയുടെ റിലീസ് ഈ വര്‍ഷം മാര്‍ച്ച് 28 നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇപ്പോഴിതാ സിനിമയുടെ പുതിയ അപ്‌ഡേറ്റുമായി എത്തിയിരിക്കുകയാണ് മോഹന്‍ലാല്‍.

പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളുടെ ഭാഗമായി മാര്‍ക്ക് കിലിയന്‍, ജോനാഥന്‍ മില്ലര്‍ എന്നിവര്‍ക്കൊപ്പം സോണി സ്റ്റുഡിയോസ് ഹോളിവുഡില്‍ ബറോസ് കണ്ടുവെന്നാണ് മോഹന്‍ലാല്‍ സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചിരിക്കുന്നത്.ബറോസിന്റെ സംഗീതത്തിന്റെയും ശബ്ദത്തിന്റെയും അവസാന മിനുക്ക് പണികള്‍ക്ക് വേണ്ടി ബറോസ് കാണുന്നു എന്നാണ് മോഹന്‍ലാല്‍ പോസ്റ്റ് ചെയ്തത്. ഡിസ്‌നി ഇന്ത്യ മേധാവി കെ മാധവനും മോഹന്‍ലാലിനൊപ്പം ഉണ്ടായിരുന്നു. 

നിരവധിപ്പേരാണ് മോഹന്‍ലാലിന്റെ ഉദ്യമത്തിന് പിന്തുണയും ആശംസയും ഈ പോസ്റ്റിന് അടിയില്‍ അറിയിക്കുന്നത്. മാര്‍ച്ച് 28നായിരിക്കും ബറോസ്  റിലീസ് എന്നാണ് നേരത്തെ അറിയിച്ചിരുന്നത്.

താരത്തിന്റെ പോസ്റ്റിന് താഴെ ആരാധകര്‍ നിരവധി കമന്റുകളുമായി എത്തിയിട്ടുണ്ട്. സിനിമ ഒരു മികച്ച വിജയമാകട്ടെ എന്നും അത്ഭുതപ്പെടുത്തുന്ന സിനിമ പ്രതീക്ഷിക്കുന്നതായും ആരാധകര്‍ കമന്റ് ചെയ്തിട്ടുണ്ട്. 'ഈ ചിത്രം പലതിനുമുള്ള മറുപടിയാകട്ടെ' എന്നാണ് ഒരു ആരാധകന്റെ കമന്റ്. 'ഒരു ഹോളിവുഡ് സിനിമ സംഭവിക്കുമോ' എന്നാണ് മറ്റൊരു ആരാധകന്‍ ചോദിക്കുന്നത്.

സിനിമയുടെ റീ റെക്കോര്‍ഡിംഗിന്റെ പ്രധാനഭാഗം അമേരിക്കയിലെ ലോസാഞ്ചലസില്‍ പൂര്‍ത്തിയായിരുന്നു. ബറോസിന്റെ സ്പെഷ്യല്‍ എഫക്ട്‌സ് ഇന്ത്യയിലും തായ്ലാന്‍ഡിലുമാണ് ചെയ്യുന്നത്ഫാന്റസി ചിത്രമായി ഒരുക്കുന്ന ബറോസിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് സന്തോഷ് ശിവനാണ്. ജിജോ പുന്നൂസിന്റെ കഥയില്‍ ഒരുക്കുന്ന ചിത്രം ത്രീഡിയിലാണ് എത്തുക. ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മാണം. വാസ്‌കോ ഡി ഗാമയുടെ അമൂല്യസമ്പത്തിന്റെ കാവല്‍ക്കാരനായ ബറോസ് 400 വര്‍ഷത്തിനിപ്പുറം ആ നിധി അതിന്റെ യഥാര്‍ഥ അവകാശിക്ക് കൈമാറാന്‍ ശ്രമിക്കുന്നതാണ് സിനിമയുടെ ഇതിവൃത്തം.മലയാളത്തിലെയും മറ്റ് ഇന്ത്യന്‍ ഭാഷകളിലെയും അമേരിക്ക, സ്പെയിന്‍, പോര്‍ച്ചുഗല്‍ എന്നിവിടങ്ങളിലെയും അഭിനേതാക്കള്‍ സിനിമയുടെ ഭാഗമാകും.

sony studios hollywood for barroz

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES