നടന്‍ സോനു സൂദീന്റെ ഭാര്യ സൊനാലി സൂദ് നാഗ്പൂര്‍ ഹൈവേയില്‍ നടന്ന കാര്‍ അപകടത്തില്‍ സോനു സൂദിന്റെ ഭാര്യയ്ക്ക് പരിക്ക് പറ്റിയതായി റിപ്പോര്‍ട്ട്. അപകടം നടന്നതായി അടുത്ത വൃത്തങ്ങള്‍ സ്ഥിരീകരിച്ചതായി പറയുന്നു. സൊണാലി തന്റെ സഹോദരിക്കും മരുമകനും ഒപ്പമാണ് യാത്ര ചെയ്‌തെന്നാണ് റിപ്പോര്‍ട്ട്. തിങ്കളാഴ്ച രാത്രി വൈകിയാണ് സംഭവം നടന്നത്. സൊണാലിയും മരുമകനും ഇപ്പോള്‍ നാഗ്പൂരിലെ മാക്‌സ് ആശുപത്രിയില്‍ ചികിത്സയിലാണ്.
മുംബൈ-നാഗ്പൂര്‍ ദേശീയ പാതയില്‍ ഇന്നലെ അര്‍ദ്ധരാത്രിയോടെയായിരുന്നു അപകടമുണ്ടായത്.നടന്‍ ഭാര്യക്കൊപ്പം ആശുപത്രിയില്‍ തുടരുകയാണ് എന്നാണ് പുറത്ത് വരുന്ന വിവരം. സൊനാലിയ്ക്കും മരുമകനുമാണ് ഗുരുതരമായി പരിക്കേറ്റത്. സഹോദരിയുടെ പരിക്ക് ഗുരുതരമല്ല.
നാഗ്പൂരിലെ മാക്‌സ് ആശുപത്രിയിലാണ് ഇവരെ പ്രവേശിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. സോനുവിന്റെ ടീം അപകടവിവരം സ്ഥിരീകരച്ചിട്ടുണ്ട്. നടന്‍ ഭാര്യക്കൊപ്പം ആശുപത്രിയില്‍ തുടരുകയാണെന്നും അവര്‍ വ്യക്തമാക്കി.