മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്യുന്ന മറിമായം ഓരോ പ്രേക്ഷകര്‍ക്കും പ്രിയപ്പെട്ടതാണ്. സീരിയലിന് പുറമേ മറിമായത്തിലെ ഓരോ താരങ്ങളും പ്രേക്ഷകര്‍ക്ക് സുപരിചിതരാണ്. സീരിയലില്‍ ശ്രദ്ധേയരാണ് മണ്ഡോദരിയും ലോലിതനും. മിനി സ്‌ക്രീനില്‍ ഈ കഥാപാത്രങ്ങളായി തിളങ്ങുന്നത് സ്‌നേഹയും ശ്രീകുമാറുമാണ്. ഇവര്‍ ജീവിതത്തിലും ഒന്നിക്കുന്നുവെന്ന വാര്‍ത്ത ദിവസങ്ങള്‍ക്ക് മുമ്പാണ് പുറത്തുവന്നത്. ഇന്ന് വിവാഹിതരായ ഇവരുടെ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായി മാറുന്നത്.
അല്‍പസമയം മുമ്പാണ് അഭിനേതാക്കളായ എസ്.പി ശ്രീകുമാറും സ്‌നേഹ ശ്രീകുമാറും വിവാഹിതരായത്.. തൃപ്പൂണിത്തുറ ശ്രീപൂര്‍ണ്ണത്രയീശ ക്ഷേത്രത്തിലായിരുന്നു ചടങ്ങുകള്‍. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങില്‍ പങ്കെടുത്തു.ഇപ്പോള്‍ ചടങ്ങിന്റെ ചിത്രങ്ങളാണ് വൈറലായി മാറുന്നത്. ഓറഞ്ചില്‍ ചുവപ്പ് ബോര്‍ഡറുള്ള പട്ടുസാരിയായിരുന്നു സ്‌നേഹയുടെ വേഷം ശ്രീകുമാര്‍ വെള്ള ഷര്‍ട്ടും മുണ്ടും ധരിച്ച് വരനായി മാറി. ആഭരങ്ങള്‍ വാരിയണിയാതെ ഒരു നെക്ലസും മാലയും ഒരു വളയും ധരിച്ചാണ് വധുവായി സ്‌നേഹ മാറിയത് എന്നത് ശ്രദ്ധേയമായി.
കഥകളിയും ഓട്ടന്‍തുള്ളലും അഭ്യസിച്ചിട്ടുള്ള സ്‌നേഹ അമേച്വര്‍ നാടകങ്ങളിലൂടെയാണ് അഭിനയരംഗത്തേക്കെത്തുന്നത്.അഭിനയത്തില്‍ തന്റേതായ തന്മയത്വം നിലനിര്‍ത്തിക്കൊണ്ട് ഒരു അഭിനയ രീതി കൊണ്ടുവന്ന സ്‌നേഹ മറിമായത്തിലൂടെ കൂടുതല്‍ പ്രേക്ഷക പ്രീതിനേടി. മറിമായത്തിന് പിന്നാലെ കൈരളി ടീവിയില്‍ സംപ്രേഷണം ചെയ്യുന്ന സിനിമ അക്ഷേപഹാസ്യമായ ലൗഡ്‌സ്പീക്കര്‍ എന്ന പരിപാടിയിലും ശ്രദ്ധേയമായ അവതരമം നടത്തി. വെകാതെ മലയാള സിനിമയിലും സ്‌ഹേനയ്ക്ക് ഒട്ടനവധി അവസരങ്ങള്‍ നേടിയെടുക്കാന്‍ സാധിച്ചു. ഹാസ്യ താരം, നര്‍ത്തകി എന്നീ നിലകളില്‍ സ്‌നേഹ മാറ്റിനിര്‍ത്താന്‍ ആകാത്ത പ്രതിഭയായി മാറിക്കഴിഞ്ഞു. ശ്രീകുമാര്‍ ആകട്ടെ മെമ്മറീസ്, മര്യാദരാമന്‍ തുടങ്ങിയ സിനിമകളിലും ഉപ്പുംമുളകും സീരിയലിലും ഒക്കെ ശ്രദ്ധേയമായ അഭിനയം കാഴ്ചവച്ച നടനാണ്. ഏറെ നാളായി ഇരുവരും പ്രണയത്തിലായിരുന്നു. സ്‌നേഹയുടെ രണ്ടാം വിവാഹമാണ് ഇത്.